Post Category
സമഗ്ര കരട് വോട്ടർ പട്ടിക: പരാതി നല്‍കേണ്ട അവസാന ദിനം ജനുവരി 15
ആലപ്പുഴ: പ്രസിദ്ധീകരിച്ച സമഗ്ര കരട് വോട്ടർ പട്ടികയിലെ ആക്ഷേപങ്ങളും പരാതികളും സമർപ്പിക്കാൻ 2 ദിവസം കൂടി (15-1-20). വോട്ടർ പട്ടികയിൽ കടന്നുകൂടിയ പേര്, മേൽവിലാസം സംബന്ധിച്ച് തെറ്റുകൾ തിരുത്തുന്നതു സംബന്ധിച്ചും, പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യുന്നതും സംബന്ധിച്ച പരാതികൾ ജനവരി 15ന് മുമ്പ് ഓൺലൈനായി നൽകാം. ഫെബ്രുവരി 4 നു പ്രാഥമിക പട്ടിക തയ്യാറാക്കുകയും ഫെബ്രുവരി 7 നു അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുകയും ചെയ്യും.
date
- Log in to post comments