Post Category
ഐ.എച്ച്.ആർ.ഡി കോഴ്‌സുകൾക്ക് അപേക്ഷിക്കാം
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡിയുടെ ആഭിമുഖ്യത്തിൽ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ) (1 സെമസ്റ്റർ) കോഴ്‌സിന് പ്ലസ് ടു ആണ് യോഗ്യത. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബയോമെഡിക്കൽ എൻജിനിയറിങ് (എ.ഡി.ബി.എം.ഇ) (1 സെമസ്റ്റർ) ഇലക്‌ട്രോണിക്‌സ്/ അനുബന്ധ വിഷയങ്ങളിൽ ഡിഗ്രി/ ത്രിവത്സര ഡിപ്ലോമ പാസായിരിക്കണം.
അപേക്ഷാഫോറവും വിശദവിവരങ്ങളും www.ihrd.ac.in ൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങൾ രജിസ്‌ട്രേഷൻ ഫീസായ 150 രൂപയുടെ (എസ്.സി/ എസ്.റ്റി വിഭാഗങ്ങൾക്ക് 100 രൂപ. നിയമാനുസൃത ജി.എസ്.റ്റി. പുറമെ) ഡി.ഡി സഹിതം 22നു മുൻപ് അതത് സ്ഥാപനമേധാവിക്ക് സമർപ്പിക്കണം.
പി.എൻ.എക്സ്.169/2020
date
- Log in to post comments