ലഹരി വിമുക്തി പ്രതിജ്ഞ 16ന് ചെയ്യണം
വിമുക്തി 90 ദിന തീവ്രയത്‌ന ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ലഹരി വിരുദ്ധ കമ്മിറ്റി രൂപീകരിക്കണം. ജനുവരി 15 രാവിലെ 11ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്ന അന്നേ ദിവസം പ്രാദേശിക അവധിയായതിനാല്‍ 16ന് രാവിലെ 11ന് ഓഫീസില്‍ പ്രതിജ്ഞ എടുക്കണമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചു.
പ്രതിജ്ഞ
മയക്കുമരുന്നുകള്‍ ഉള്‍പ്പെടെയുള്ള നിയമവിരുദ്ധ ലഹരി പദാര്‍ത്ഥങ്ങള്‍ സമൂഹത്തെ തകര്‍ക്കുന്ന മാരക വിപത്താണ് എന്ന് ഞാന്‍ തിരിച്ചറിയുന്നു. ലഹരിയോടുള്ള ആസക്തി അത് ഉപയോഗിക്കുന്ന വ്യക്തിയോടൊപ്പം കുടുംബത്തെയും സമൂഹത്തെയും പൂര്‍ണ്ണമായും നശിപ്പിക്കുമെന്ന് ഞാന്‍ മനസ്സിലാക്കുന്നു. നാളത്തെ പൗരന്‍മാരാവേണ്ട വിദ്യാര്‍ത്ഥികളും യുവജനങ്ങലും ലഹരിയുടെ കരാള ഹസ്തങ്ങളില്‍ അകപ്പെടാതെ അവരെ സംരക്ഷിക്കുമെന്ന് ഞാന്‍ പ്രതിജ്ഞ എടുക്കുന്നു. നിയമവിരുദ്ധ ലഹരി പദാര്‍ത്ഥങ്ങള്‍ സൂക്ഷിക്കുകയോ ഉപയോഗിക്കുകയോ വില്‍ക്കുകയോ ഉപയോഗിക്കാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുകയോ ചെയ്യുകയില്ലെന്നും ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി നാടിനോടും ജനങ്ങളോടുമുള്ള എന്റെ കടമ നിറവേറ്റുമെന്നും ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു. ജീവിതമാണ് ലഹരി എന്ന ആശയം ജീവിത്തില്‍ പകര്‍ത്തി ലഹരിമുക്ത നവ കേരളം പടുത്തുയര്‍ത്താന്‍ എന്റെ എല്ലാ കഴിവുകളും വിനിയോഗിച്ച് പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു.
- Log in to post comments