Skip to main content

ഭക്ഷ്യ കമ്മിഷൻ ജനസമ്പർക്ക പരിപാടി തൃശൂരിൽ

സംസ്ഥാന ഭക്ഷ്യ കമ്മിഷൻ ജനുവരി 22ന് രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ തൃശൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജനസമ്പർക്ക പരിപാടി നടത്തും. പൊതുജനങ്ങൾക്ക് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മുഖേന വിതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങളുടെ ലഭ്യത, ഗുണനിലവാരം എന്നിവ സംബന്ധിച്ചുള്ള പരാതികൾ, വനിതാ ശിശുക്ഷേമ വകുപ്പ് മുഖേന നടപ്പാക്കുന്ന ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കുമുള്ള ഭക്ഷ്യ സുരക്ഷാ പരിപാടികൾ, പ്രസവാനുകൂല്യം, അംഗൻവാടികൾ മുഖേനയുള്ള പോഷകാഹാര പരിപാടികൾ, പൊതുവിദ്യാലയങ്ങൾ മുഖേന നടപ്പാക്കുന്ന ഉച്ചഭക്ഷണ പരിപാടികൾ എന്നിവ സംബന്ധിച്ച പരാതികൾ കമ്മിഷന് നേരിട്ട് നൽകാം.
ഭക്ഷ്യ ഭദ്രതാ നിയമത്തിന്റെ പരിധിയിൽ വരുന്ന ജില്ലയിലെ വിവിധ വകുപ്പുകളിലെ ജില്ലാതല ഒഫീസർമാർ നിർവഹണ ഉദ്യോഗസ്ഥരോടൊപ്പം യോഗത്തിൽ പങ്കെടുക്കണമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മിഷൻ മെമ്പർ സെക്രട്ടറി അറിയിച്ചു.
പി.എൻ.എക്സ്.170/2020

 

date