Skip to main content

വാമനപുരത്ത് ലൈഫ് മിഷന്‍ കുടുംബസംഗമവും  അദാലത്തും നടന്നു

 

    വാമനപുരം ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബസംഗമം, അദാലത്ത് എന്നിവയുടെ ഉദ്ഘാടനം പാലോട് വൃന്ദാവന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഡി.കെ. മുരളി എം.എല്‍.എ നിര്‍വഹിച്ചു. ഭവന രഹിതരില്ലാത്ത സംസ്ഥാനമെന്ന ലക്ഷ്യത്തിലേക്കാണ് നാം മുന്നേറുന്നതെന്ന് അദ്ദേഹം പറഞ്ഞു. അര്‍ഹതപ്പെട്ടവര്‍ക്ക് ഏറ്റവും വേഗത്തില്‍ സേവനം നല്‍കുക എന്നതിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. വാമനപുരം നദീസംരക്ഷണ പദ്ധതിയുടെ ഭാഗമായി ബ്ലോക്ക്  പഞ്ചായത്ത് നിര്‍മ്മിച്ച ഡോക്യുമെന്ററി പ്രകാശനം, ലൈഫ് പദ്ധതിയുടെ ഭാഗമായി മികച്ച സേവനം നടത്തിയ വി. ഇ. ഒ. മാരെ ആദരിക്കല്‍, അദാലത്തില്‍ ലഭിച്ച അപേക്ഷകളി•േലുള്ള റേഷന്‍ കാര്‍ഡ് വിതരണം എന്നിവയും ചടങ്ങില്‍ നടന്നു.

    ഗുണഭോക്താക്കള്‍ക്ക് വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനം കൂടി ഉറപ്പാക്കുന്നതിനായി സംഘടിപ്പിച്ച അദാലത്തില്‍ ഇരുപതോളം സര്‍ക്കാര്‍ വകുപ്പുകള്‍ ഭാഗമായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. പി. ചന്ദ്രന്‍ ചടങ്ങില്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ഷീല കുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 24/2020)

date