Post Category
ലൈഫ് മിഷന്‍: വര്‍ക്കല നഗരസഭ കുടുംബസംഗമം
സമ്പൂര്‍ണ ഭവന പദ്ധതിയായ ലൈഫ് മിഷന്റെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച വീടുകളുടെ താക്കോല്‍ദാനം വര്‍ക്കല ഗവ. എല്‍.പി .ജി.എസ് സ്‌കൂള്‍ അങ്കണത്തില്‍ വി ജോയ് എം.എല്‍.എ നിര്‍വഹിച്ചു. വര്‍ക്കല നഗരസഭയിലെ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും ഇതിനോടൊപ്പം നടന്നു. വര്‍ക്കല നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്ദു ഹരിദാസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ അനിജോ, സെക്രട്ടറി എല്‍ എസ് സജി, വാര്‍ഡ് കൗണ്‍സിലര്‍മാര്‍, ലൈഫ് മിഷന്‍ ജില്ലാ കോ-ഡിനേറ്റര്‍ സജീന്ദ്രബാബു, വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
(പി.ആര്‍.പി. 25/2020)
date
- Log in to post comments