Skip to main content

ഹരിത നിയമാവലിയില്‍ റിപ്പബ്ലിക്ദിനാഘോഷം

 

        ഇത്തവണത്തെ    റിപ്പബ്ലിക് ദിനാഘോഷത്തില്‍ ഹരിത നിയമാവലിയുമായി  ജില്ലാ ഭരണകൂടം. പ്ലാസ്റ്റിക് തോരണങ്ങളും ഫ്‌ളാഗുകളും പൂര്‍ണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. കല്‍പ്പറ്റ എസ്.കെ.എം.ജെ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍  നടക്കുന്ന റിപ്പബ്ലിക്ദിന ചടങ്ങുകള്‍ രാവിലെ 8.10ന് തുടങ്ങും.   8.40ന് പോലീസ്, എക്‌സൈസ്, ഫോറസ്റ്റ്, എന്‍.സി.സി, എസ്.പി.സി, സ്‌കൗട്ട്, ഗൈഡ്‌സ്, റെഡ് ക്രോസ് എന്നി വിഭാഗങ്ങളുടെ 34 പ്ലാറ്റൂണുകള്‍ നടത്തുന്ന മാര്‍ച്ച് പാസ്റ്റ് പരിശോധിക്കും. 8.45 ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ പരേഡിനെ അഭിവാദ്യം ചെയ്ത് സല്യൂട്ട് സ്വീകരിക്കും.  തുടര്‍ന്ന് മന്ത്രി റിപ്പബ്ലിക് ദിന സന്ദേശം നല്‍കും. ചടങ്ങില്‍ സ്വാതന്ത്ര്യ സമര സേനാനികളെ ആദരിക്കും. സാംസ്‌കാരിക പരിപാടികളും സമ്മാന വിതരണവും നടക്കും. പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരേഡ് കാണുവാനുള്ള സൗകര്യമുണ്ടായിരിക്കും. സുരക്ഷാക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
 

date