മുളങ്കുന്നത്തുകാവിൽ പ്രതിഭാപോഷിണി വിദ്യാഭ്യാസ ഗുണമേന്മാ പരിപാടി 17 ന്
മുളംങ്കുന്നത്തുകാവ് ഗ്രാമപഞ്ചായത്തിൽ പ്രതിഭാപോഷിണി വിദ്യാഭ്യാസ ഗുണമേന്മാ പരിപാടിയുടെ ഉദ്ഘാടനം ജനുവരി 17 ന് രാവിലെ 11.30 ന് പഞ്ചായത്ത് ഹാളിൽ നടക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ മുളംങ്കുന്നത്തുകാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബെന്നി അധ്യക്ഷയാകും. എൽ എസ് എസ്, യൂ എസ് എസ് പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി നടത്തുന്ന പരിശീലന പരിപാടിയാണ് പ്രതിഭാപോഷിണി. ഇതിന്റെ ഭാഗമായി അക്കാദമിക വിദഗ്ധരുടെ ക്ലാസ്സുകളും ചോദ്യ പേപ്പർ നിർമാണവും മാതൃകാ പരീക്ഷകളും പഠന വിഭവങ്ങളുടെ വിതരണവും നടത്തും. കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ അക്കാദമിക നിലവാരം അളക്കുന്നതിനുള്ള പൊതു പരീക്ഷ എന്ന നിലയിൽ എൽ എസ് എസ്, യൂ എസ് എസ് പരീക്ഷകളുടെ പ്രധാന്യം കണക്കിലെടുത്താണ് പദ്ധതി. മുളംങ്കുന്നത്തുകാവ് ഗ്രാമ പഞ്ചായത്തും പുഴയ്ക്കൽ ബ്ലോക്ക് റിസോഴ്സ് സെന്ററും സംയുക്തമായി നടത്തുന്ന പരിപാടിയിൽ അക്കാദമിക താൽപര്യമുള്ള എല്ലാവരും പങ്കെടുക്കണമെന്ന് ബിന്ദു ബെന്നി അറിയിച്ചു.
- Log in to post comments