Skip to main content

നിരഞ്ജന-ട്രാന്‍സ്ജന്‍ഡര്‍ സംഗമം 28ന്

    ജില്ലയിലെ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരുടെ സംഗമം 'നിരഞ്ജന' ജനുവരി 28ന് നടക്കും.  ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയുള്ള സംഗമം കല്‍പ്പറ്റ എസ്.കെ.എം.ജെ.സ്‌കൂളില്‍  രാവിലെ 10ന് ജില്ലാ ജഡ്ജി ഡോ.വി.വിജയകുമാര്‍ ഉദ്ഘാടനം ചെയ്യും.  ജില്ലാ പോലീസ് മേധാവി ഡോ.അരുള്‍ ബി കൃഷ്ണ മുഖ്യ പ്രഭാഷണം നടത്തും.  ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി, കുടുംബശ്രീ മിഷന്‍, സാക്ഷരതാ മിഷന്‍, അഭിനയ കള്‍ച്ചറല്‍ സൊസൈറ്റി എന്നിവരുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടക്കുക.
 

date