Skip to main content

മസ്റ്ററിംഗ് തിയതി 31 വരെ നീട്ടി

കേരള കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമ ബോർഡിൽ നിന്നും പെൻഷൻ കൈപ്പറ്റുന്ന അംഗതൊഴിലാളികൾക്ക് മസ്റ്ററിംഗ് നടത്തുന്നതിനുള്ള സമയം ജനുവരി 31 വരെ നീട്ടി.  ഗുണഭോക്താക്കൾ അക്ഷയ കേന്ദ്രങ്ങൾ മുഖേന മസ്റ്ററിംഗ് ചെയ്യണമെന്ന് ബോർഡ് സെക്രട്ടറി അറിയിച്ചു.
17നും 18നും കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമബോർഡിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസിലും 20നും 21നും കാട്ടാക്കട പഞ്ചായത്ത് ഹാളിലും മസ്റ്ററിങ്ങിനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
പി.എൻ.എക്സ്.183/2020

date