Skip to main content

ദേശീയ ലോക് അദാലത്ത് ഫെബ്രുവരി 10ന്

    ദേശീയ നിയമ സേവന അതോറിറ്റിയുടെ നേതൃത്വത്തില്‍ ഫെബ്രുവരി 10ന് കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി എന്നീ കോടതി കേന്ദ്രങ്ങളില്‍ ദേശീയ ലോക് അദാലത്ത് നടത്തുന്നു.  പൊതുജനങ്ങള്‍ക്ക് ചെക്ക് കേസുകള്‍, ബാങ്ക്‌ലോണ്‍ സംബന്ധിച്ച പരാതികള്‍, തൊഴില്‍ തര്‍ക്കം, വൈദ്യുതി,വെള്ളക്കരം എന്നിവയുമായി ബന്ധപ്പെട്ട പരാതികളും കുടുംബ പ്രശ്‌നങ്ങള്‍ സംബന്ധിച്ച പരാതികളും അദാലത്തില്‍ സമര്‍പ്പിക്കാം. കൂടാതെ ജില്ലയിലെ വിവിധ കോടതികളില്‍ നിലവിലുള്ള ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍, വാഹനാപകട കേസുകള്‍, ഭൂമി ഏറ്റെടുക്കല്‍, സര്‍വീസ് റിട്ടയര്‍മെന്റ് ആനുകൂല്യങ്ങള്‍ സംബന്ധിച്ച കേസുകള്‍, മറ്റ് സിവില്‍ കേസുകള്‍ എന്നിവയും അദാലത്തില്‍ പരിഗണിക്കും. പരാതികള്‍ ജനുവരി 31നകം അതത് കോടതി കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ സര്‍വീസസ് ഓഫീസുകളില്‍ സമര്‍പ്പിക്കാം.  അദാലത്തില്‍ തീര്‍പ്പാക്കുന്ന പരാതികള്‍ക്കും കോടതി കേസുകള്‍ക്കും യാതൊരു തരത്തിലുള്ള ചെലവുകളോ സ്റ്റാമ്പോ സമര്‍പ്പിക്കേണ്ടതില്ല. അദാലത്തിലൂടെ ലഭിക്കുന്ന വിധി കോടതിവിധിക്ക് തുല്യമായിരിക്കും.  കൂടുതല്‍ വിവരങ്ങള്‍ ജില്ലാ കോടതിയില്‍ പ്രവര്‍ത്തിക്കുന്ന ലീഗല്‍ സര്‍വീസ് ഓഫീസ്, മാനന്തവാടി, ബത്തേരി, വൈത്തിരി താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ഓഫീസ് എന്നിവടങ്ങളില്‍ നിന്നും ലഭിക്കും. ഫോണ്‍ 8281668101, 8304882641, 8281010262, 04936 207800.

date