മാടപ്പള്ളിയില്‍ ലൈഫ് സംഗമത്തില്‍ പങ്കെടുത്തത് 284 കുടുംബങ്ങള്‍
മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ലൈഫ് മിഷന് മുഖേന വീടു ലഭിച്ചവരുടെ കുടുംബ സംഗമവും അദാലത്തും ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്നു. 284 കുടുംബങ്ങളില്‍നിന്ന് അറുന്നൂറോളം പേര് പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാഖി കലേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു.
ബ്ലോക്കിലെ ഗ്രാമപഞ്ചായത്തുകളില്‍ ഏറ്റവുമധികം വീടുകള്‍ പൂര്‍ത്തിയാക്കിയത് തൃക്കൊടിത്താനമാണ്-68 എണ്ണം. പായിപ്പാട് - 51, മാടപ്പളളി -47, വാഴപ്പള്ളി -31, വാകത്താനം -67 എന്നിങ്ങനെയാണ് മറ്റു പഞ്ചായത്തുകളിലെ കണക്ക്. പട്ടികജാതി വിഭാഗത്തിലുള്ളവരുടെ നിര്‍മാണം മുടങ്ങിക്കിടന്ന 20 വീടുകള്‍ പൂര്‍ത്തീകരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോണ്സണ് അലക്സാണ്ടര്‍ അധ്യക്ഷത വഹിച്ചു. മാടപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലൈസാമ്മ മുളവന, ബ്ലോക്ക്പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ അലക്സാണ്ടര്‍ പ്രാക്കുഴി, ലൈസാമ്മ ജോര്‍ജ്, മണിയമ്മ രാജപ്പന്, ദാരിദ്ര്യ ലഘുകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ പി. എസ്. ഷിനോ, ലൈഫ് മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.എന്‍. സുഭാഷ്, ബി.ഡി.ഒ ജയ്മോന് ഏബ്രഹാം, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ലൈഫ് മിഷന് ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാരിന്റെ തുടര്‍സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി 20 വകുപ്പുകളുടെ സഹകരണത്തോടെ നടത്തിയ അദാലത്തില്‍ ലഭിച്ച 591 അപേക്ഷകളില്‍ 486 എണ്ണത്തില്‍ തീര്‍പ്പുകല്‍പ്പിച്ചു. സംഗമത്തിന് എത്തിയവര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പച്ചക്കറി തൈകള്‍ വിതരണം ചെയ്തു.
- Log in to post comments