Skip to main content

ലൈഫ്; പള്ളം ബ്ലോക്കില്‍ നിര്‍മ്മിച്ചത് 206 വീടുകള്‍

ലൈഫ് മിഷനില്‍ പള്ളം ബ്ലോക്കില്‍ 206 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. കുറിച്ചി ഗ്രാമപഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ വീടുകളുള്ളത്. 64 വീടുകളാണ് ഇവിടെ നിര്‍മിച്ചത്.  അയര്‍ക്കുന്നം -39, പുതുപ്പള്ളി -38, പനച്ചിക്കാട് - 46, വിജയപുരം -19  എന്നിങ്ങനെയാണ് മറ്റു പഞ്ചായത്തുകളിലെ കണക്ക്. ബ്ലോക്കിലെ ലൈഫ് കുടുംബസംഗമം ജനുവരി 17 ന് രാവിലെ 10.30 ന്   ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടക്കും. 

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.ടി. ശശീന്ദ്രനാഥ് അധ്യക്ഷത വഹിക്കും. സി.എഫ്.  തോമസ് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തും.  പദ്ധതി നിര്‍വഹണത്തില്‍ മികവു പുലര്‍ത്തിയ  പഞ്ചായത്തിനുള്ള പുരസ്കാരം ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു സമ്മാനിക്കും. മികച്ച നിര്‍വഹണ ഉദ്യോഗസ്ഥനെ ദാരിദ്ര്യ ലഘൂകരണ വിഭാഗം  പ്രോജക്ട് ഡയറക്ടര്‍ പി.എസ് ഷിനോ ആദരിക്കും. ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാരിന്‍റെ തുടര്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സംഗമത്തോടനുബന്ധിച്ച് അദാലത്തും സംഘടിപ്പിച്ചിട്ടുണ്ട്.

date