Skip to main content

ലൈഫ് ഭവന പദ്ധതി: മഞ്ചേരി നഗരസഭയില്‍ 491 കുടുംബങ്ങളുടെ സംഗമം നടന്നു

 

ലൈഫ് സമ്പൂര്‍ണ പാര്‍പ്പിട സുരക്ഷാ പദ്ധതിയുടെ ഭാഗമായി വീടു നിര്‍മ്മാണം പൂര്‍ത്തിയാക്കിയ കുടുംബങ്ങളുടെ സംഗമം മഞ്ചേരി നഗരസഭയില്‍ നടന്നു. പി.എം.എ.വൈ-ലൈഫ് പദ്ധതികളില്‍ വീടു നിര്‍മ്മാണം പൂര്‍ത്തിയാക്കിയ 491 ഗുണഭോക്താക്കളും കുടുംബങ്ങളുമാണ് സംഗമത്തില്‍ പങ്കെടുത്തത്. കുടുംബ സംഗമവും വിവിധ വകുപ്പുകളുടെ അദാലത്തും നഗരസഭ ടൗണ്‍ഹാളില്‍ എം.ഉമ്മര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരങ്ങളില്‍പോലും ഭവന രഹിതരില്ലാത്തവരുണ്ടാവരുതെന്ന വീക്ഷണം വിജയത്തിലെത്തിച്ച നഗരസഭയുടെ ഇടപെടല്‍ അഭിനന്ദനാര്‍ഹമാണെന്ന് എം.എല്‍.എ. പറഞ്ഞു.
അഞ്ചു ഘട്ടങ്ങളിലായി 2,113 ഗുണഭോക്താക്കളാണ് പദ്ധതിയില്‍ സാമ്പത്തിക സഹായം കൈപ്പറ്റിയത്. ഇതിനായി 72.52 കോടി രൂപ ചെലവഴിച്ചു. വീടു നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത ഗുണഭോക്താക്കളുടെ വീടു നിര്‍മ്മാണം തുടര്‍ഘട്ടങ്ങളില്‍ പൂര്‍ത്തിയാക്കുമെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച നഗരസഭാധ്യക്ഷ വി.എം. സുബൈദ പറഞ്ഞു. നഗരസഭ ഉപാധ്യക്ഷന്‍ വി.പി. ഫിറോസ്, സ്ഥിരം സമിതി അധ്യക്ഷ•ാരായ വല്ലാഞ്ചിറ മുഹമ്മദലി, അബ്ദുല്‍ കബീര്‍, സാബിറ കുരിക്കള്‍, അത്തിമണ്ണില്‍ സജ്ന, ബീന ജോസഫ്, പ്രതിപക്ഷ നേതാവ് കെ. ഫിറോസ്ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
ഭവന പദ്ധതി ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ തലത്തിലുള്ള വിവിധ ക്ഷേമ പദ്ധതികളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കാന്‍ പ്രത്യേക അദാലത്തും കുടുംബ സംഗമത്തിന്റെ ഭാഗമായി നടന്നു. ഇരുപതോളം സര്‍ക്കാര്‍ വകുപ്പുകളും ഏജന്‍സികളുമാണ് അദാലത്തിന്റെ ഭാഗമായത്. പങ്കെടുത്ത ഗുണഭോക്താക്കള്‍ക്കെല്ലാം ശുചിത്വ മിഷന്‍ തുണി സഞ്ചികളും വിതരണം ചെയ്തു.
 

date