Skip to main content

പുതിയ ജീവിതാനുഭവങ്ങള്‍ പങ്കുവെച്ച് കൊണ്ടോട്ടിയിലെ  ലൈഫ് കുടുംബസംഗമം ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും സംഘടിപ്പിച്ചു കൊണ്ടോട്ടിയില്‍ ലൈഫ് മിഷനിലൂടെ 543 ഭവനങ്ങള്‍

 

കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് ഭവനപദ്ധതിയിലൂടെ വീട് ലഭിച്ച ഗുണഭോക്താക്കള്‍ തങ്ങളുടെ പുതിയ ജീവിതത്തിന്റെ അനുഭവങ്ങള്‍ പങ്കുവെച്ചും സംസ്ഥാന സര്‍ക്കാരിനോടുള്ള നന്ദി അറിയിച്ചും  മുണ്ടക്കുളം മുതുവല്ലുര്‍ മൂച്ചിക്കല്‍ ഓഡിറ്റോറിയത്തില്‍ നടന്ന കുടുംബസംഗമത്തില്‍ ഒത്തുചേര്‍ന്നു. വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചാണ് ഗുണഭോക്താക്കള്‍ തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചത്. 471 ഓളം കുടുംബാംഗങ്ങളാണ്   ലൈഫ് ഗുണഭോക്തൃ സംഗമത്തില്‍ ഒത്തുചേര്‍ന്നത്. കുടുംബസംഗമവും അദാലത്തും  പി.അബ്ദുള്‍ ഹമീദ് മാസ്റ്റര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നവകേരള മിഷന്റെ ആഭിമുഖ്യത്തിലുള്ള ലൈഫ് ഭവന പദ്ധതി ഒരു പാട് മനുഷ്യരുടെ സ്വന്തമായി ഒരു ഭവനം എന്ന ഏറ്റവും വലിയ സ്വപ്നം സാക്ഷാത്കരിക്കരിച്ചു നല്‍കിയെന്ന് എം.എല്‍ .എ പറഞ്ഞു. 
543 ഭവനങ്ങളാണ് കൊണ്ടോട്ടി ബ്ലോക്കില്‍ ലൈഫ് പദ്ധതിയിലൂടെ യാഥാര്‍ത്ഥ്യമായത്. ഓഫീസുകളില്‍ കയറിയിറങ്ങാതെ അദാലത്തിലൂടെ വിവിധ വകുപ്പുകള്‍ ഒരുക്കിയ സേവനങ്ങള്‍ക്ക് ഗുണഭോക്താക്കള്‍ നന്ദി അറിയിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണറോട്ട് ഫാത്തിമ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ്മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date