Skip to main content

മെഗാസംഗമമായി പെരിന്തല്‍മണ്ണ ലൈഫ് കുടുംബസംഗമം ഭവന സ്വപ്നം സാക്ഷാത്ക്കരിച്ച 804 കുടുംബങ്ങള്‍ പങ്കെടുത്തു

 

പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തില്‍ ലൈഫ് ഭവന പദ്ധതി പ്രകാരം വീട്നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബ സംഗമവും അദാലത്തും സംഘടിപ്പിച്ചു. സംഗമത്തില്‍ ഭവനം  എന്ന സ്വപ്നം സാക്ഷാത്ക്കരിച്ച 804 കുടുംബങ്ങള്‍ പങ്കെടുത്തു. പാതാക്കര മെഹ്ഫില്‍ ഓഡിറ്റോറിയത്തില്‍ നടന്ന കുടുംബ സംഗമവും അദാലത്തും മഞ്ഞളാംകുഴി അലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. 
സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമവകുപ്പ് നടപ്പിലാക്കുന്ന ജീവനി പദ്ധതിയുടെ ബ്ലോക്ക് തല ഉദ്ഘാടനം എം.എല്‍.എ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന് തൈകള്‍ നല്‍കിക്കൊണ്ട് നിര്‍വഹിച്ചു. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റീന പെട്ടമണ്ണ അധ്യക്ഷയായി. പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ് അഞ്ജു ലൈഫ് ഭവന പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരെ ആദരിച്ചു. ബി.ഡി.ഒ അഷറഫ് പെരുമ്പള്ളി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ രാജേഷ് കുമാര്‍ പദ്ധതി വിശദീകരിച്ചു.
ലൈഫ് ഭവന പദ്ധതിയിലൂടെ 804 വീടുകളുടെ നിര്‍മാണമാണ് പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തില്‍ പൂര്‍ത്തിയായിട്ടുള്ളത്. ആലിപ്പറമ്പ്, ഏലംകുളം, വെട്ടത്തൂര്‍, മേലാറ്റൂര്‍, കീഴാറ്റൂര്‍, താഴെക്കോട്, അങ്ങാടിപ്പുറം എന്നീ ഗ്രാമ പഞ്ചായത്തുകളിലായി ആദ്യഘട്ടത്തില്‍ 94 വീടുകളും രണ്ടാം ഘട്ടത്തില്‍ 527 വീടുകളുടെയും നിര്‍മ്മാണം പൂര്‍ത്തിയാക്കി. പട്ടിക ജാതി വിഭാഗത്തില്‍ 38 വീടുകളും പട്ടികവര്‍ഗ വിഭാഗത്തില്‍ രണ്ട് വീടുകളും പി.എം.എ.വൈ പദ്ധതിയില്‍ 183 ഉം പഞ്ചായത്ത് പ്ലാന്‍വഴി 23 വീടുകളുമാണ് നിര്‍മിച്ചിരിക്കുന്നത്. 
ലൈഫ് ഗുണഭോക്താക്കള്‍ക്ക് കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ വിവിധ ക്ഷേമ പദ്ധതികളും സേവനങ്ങളും നേരിട്ടു ലഭ്യമാക്കുന്നതിനായി കുടുംബ സംഗമത്തോടൊപ്പം സര്‍ക്കാരിന്റെ ഇരുപതോളം വകുപ്പുകളുടെ സേവനങ്ങളും സജ്ജമാക്കിയരുന്നു. പ്ലാസ്റ്റിക് നിരോധനത്തിന്റെ ഭാഗമായി ശുചിത്വ മിഷന്റെ നേതൃത്വത്തില്‍ ഗുണഭോക്താക്കള്‍ക്ക് തുണി സഞ്ചികളും വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ കെ.പി.ഹാജറുമ്മ ടീച്ചര്‍, ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ വി.സുധാകരന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍മാര്‍,  ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.സദക്ക, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
 

date