Skip to main content

ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' പദ്ധതിയുടെ  തിരൂര്‍ ബ്ലോക്ക് തല ഉദ്ഘാടനവും കര്‍ഷക സംഗമവും സംഘടിപ്പിച്ചു

 

കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന 'ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം' പദ്ധതിയുടെ തിരൂര്‍ ബ്ലോക്ക് തല ഉദ്ഘാടനവും കര്‍ഷക സംഗമവും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി റംല നിര്‍വഹിച്ചു. ബ്ലോക്ക്തല കര്‍ഷക സംഗമത്തില്‍ നെല്‍കൃഷി,പച്ചക്കറി കൃഷി തുടങ്ങിയവയ്ക്ക് സബ്സിഡി ലഭിച്ച ഗുണഭോക്താക്കള്‍ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം നെല്‍കൃഷി പച്ചക്കറി കൃഷി തുടങ്ങിയവയ്ക്ക് സബ്സിഡിയായി 35 ലക്ഷം രൂപയാണ് അനുവദിച്ചിട്ടുള്ളത്.
വിഷരഹിത പച്ചക്കറി ഉത്പാദനത്തിലൂടെ സംസ്ഥാനത്തെ പച്ചക്കറി ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തതയിലേക്ക് എത്തിക്കുക എന്ന ദൗത്യവുമായാണ് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് 'ജീവനി - നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം ' പദ്ധതി നടപ്പാക്കുന്നത്. ആരോഗ്യ വകുപ്പിന്റെ 'എന്റെ ആരോഗ്യം എന്റെ ഉത്തരവാദിത്വം' എന്ന ആര്‍ദ്രം പദ്ധതിയുമായി സംയോജിപ്പിച്ചാണ് ജീവനി നടപ്പിലാക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ വകുപ്പുകള്‍, വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍, വീട്ടമ്മമാര്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരിലൂടെ ജീവനി പോഷകത്തോട്ടങ്ങള്‍ പ്രോത്സാഹിപ്പിക്കും. പരമ്പരാഗത വിത്തിനങ്ങളുടെ വ്യാപനം, കൃഷിപാഠശാല വഴി പരിശീലനം, സൂക്ഷ്മ ജലസേചന യൂനിറ്റുകള്‍, മട്ടുപ്പാവിലെ കൃഷി തുടങ്ങി വിവിധ ഘടകപദ്ധതികളും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി അബ്ദുള്‍ ഷുക്കൂര്‍ അധ്യക്ഷനായി. തിരൂര്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ കെ.ബാവ മുഖ്യാതിഥിയായി. ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ- സാംസ്‌കാരിക നേതാക്ക•ാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date