Skip to main content

ജനകീയ ജില്ലാവൈദ്യുതി അദാലത്ത്  ഫെബ്രുവരി എട്ടിന്

 

സംസ്ഥാന വൈദ്യുതി ബോര്‍ഡ് സംഘടിപ്പിക്കുന്ന ജില്ലാതല വൈദ്യുതി അദാലത്ത് ഫെബ്രുവരി എട്ടിന് രാവിലെ 10ന് മലപ്പുറം ടൗണ്‍ഹാളില്‍ നടത്തും. അദാലത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പൊതുജനങ്ങളില്‍ നിന്നും നേരിട്ട് പരാതികള്‍ സ്വീകരിക്കുകയും സമയബന്ധിതമായി തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്യും. 
പ്രോപ്പര്‍ട്ടി ക്രോസിങ്, മരംമുറി, നഷ്ടപരിഹാരം, ഫോറസ്റ്റ് ക്ലിയറന്‍സ്, സര്‍വീസ് കണക്ഷന്‍, ലൈന്‍/പോസ്റ്റ് മാറ്റി സ്ഥാപിക്കല്‍, വൈദ്യുതി ബന്ധം വിഛേദിക്കുന്നതുമായി ബന്ധപ്പെട്ട പരാതികള്‍, മീറ്റര്‍ കേടുവന്നത് സംബന്ധമായ പരാതികള്‍, കുടിശ്ശിക നിവാരണം, റവന്യൂ റിക്കവറി, വോള്‍ട്ടേജ് ക്ഷാമം, വൈദ്യുതി ദുരുപയോഗം, ഉടമസ്ഥാവകാശം മാറ്റല്‍, കേബിള്‍ ടി.വി ലൈന്‍ തര്‍ക്കങ്ങള്‍, സുരക്ഷാ സാറ്റിയൂട്ടറി ക്ലിയറന്‍സ് പ്രശ്‌നങ്ങള്‍ തുടങ്ങി വൈദ്യുതിയുമായി ബന്ധപ്പെട്ട എല്ലാ തര്‍ക്കങ്ങളും പരാതികളും അദാലത്തില്‍ തീര്‍പ്പാക്കും.  ഉപഭോക്താക്കള്‍ക്ക് ബന്ധപ്പെട്ട വിഷയങ്ങളില്‍ പരാതികളുണ്‍െങ്കില്‍ അതത് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളിലോ മറ്റ് കെ.എസ്.ഇ.ബി ഓഫീസുകളിലോ ജനുവരി 28 വൈകീട്ട് അഞ്ചിനകം അപേക്ഷ നല്‍കണമെന്ന് മഞ്ചേരി ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളില്‍ ബന്ധപ്പെടണം.
 

date