Skip to main content

ആര്‍ദ്രം ജനകീയ ക്യാമ്പയിന് തുടക്കം

 

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍ പദ്ധതിക്ക് ജില്ലയില്‍ തുടക്കം. പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. എം.എസ്.പി കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പരിപാടിയില്‍ ഭക്ഷ്യ സുരക്ഷാ അസി.കമ്മീഷണര്‍ ജി.ജയശ്രീ അധ്യക്ഷയായി. കുടുംബശ്രീ അസി.കോര്‍ഡിനേറ്റര്‍ കെ.എം വിനോദ് മുഖ്യാതിഥി ആയിരുന്നു. 
 പരിപാടിയോടനുബന്ധിച്ച് മഞ്ചേരി സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ ബിബി മാത്യു, വേങ്ങര സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ വി.എസ്.അരുണ്‍കുമാര്‍ തുടങ്ങിയവര്‍ കുടുംബശ്രീ ന്യൂട്രീമിക്‌സ് യൂനിറ്റ് അംഗങ്ങള്‍ക്കായി ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസെടുത്തു. വീഡിയോ പ്രദര്‍ശനം, പ്രശ്‌നോത്തരി തുടങ്ങിയവയും സംഘടിപ്പിച്ചു. പ്രശ്‌നോത്തരിയില്‍ വിജയികളായവര്‍ക്ക് ഭക്ഷ്യ സുരക്ഷാ അസി.കമ്മീഷണര്‍ ജി.ജയശ്രീ സമ്മാനങ്ങള്‍ നല്‍കി. 
    'നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്തം' എന്ന സന്ദേശം പൊതുജനങ്ങളില്‍ എത്തിക്കുകയും അതിലൂടെ ജീവിതശൈലി രോഗങ്ങള്‍ക്കും പകര്‍ച്ചവ്യാധികള്‍ക്കും തടയിടുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ആര്‍ദ്രം ജനകീയ ക്യാമ്പയിന്‍   സംഘടിപ്പിക്കുന്നത്. ക്യാമ്പയിനിങിന്റെ ഭാഗമായി സൈക്കിള്‍ റാലി, ബോധവല്‍ക്കരണക്ലാസുകള്‍, പോസ്റ്റര്‍ രചന, ഫ്‌ളാഷ് മോബ്, പ്രശ്‌നോത്തരി തുടങ്ങിയ വിവിധ പരിപാടികളാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ഭക്ഷ്യ സുരക്ഷാ അസി.കമ്മീഷണര്‍ അറിയിച്ചു.
 

date