Skip to main content

കരിയര്‍ മാസ്റ്റര്‍ ഏകദിന പരിശീലന പരിപാടി

 

വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിങ് സെല്ലിന്റെ ആഭിമുഖ്യത്തില്‍ കരിയര്‍ മാസ്റ്റര്‍മാര്‍ക്ക് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. മലപ്പുറം റൂബി ലോന്‍ജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വി.എച്ച്.എസ്.ഇ കുറ്റിപ്പുറം മേഖലയുടെ കീഴിലുള്ള മലപ്പുറം, പാലക്കാട് ജില്ലകളിലെ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാലയങ്ങളിലെ 52 കരിയര്‍ മാസ്റ്റര്‍മാര്‍ പങ്കെടുത്തു. 
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്ഥിരം സമിതി ചെയര്‍മാന്‍ വി. സുധാകരന്‍ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. വി.എച്ച്.എസ്.ഇ കുറ്റിപ്പുറം മേഖല അസിസ്റ്റന്റ് ഡയറക്ടര്‍ എം.ഉബൈദുള്ള അധ്യക്ഷത വഹിച്ചു.                    പ്രശസ്ത കരിയര്‍ ഗുരു ജമാലുദ്ദീന്‍ മാളിക്കുന്ന്, സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ഷബീറലി കുണ്‍ുകാവില്‍, സംസ്ഥാന കരിയര്‍ മാസ്റ്റര്‍ അവാര്‍ഡ് ജേതാക്കളായ എം. കെ യാസിര്‍, എന്‍. എസ്. ഫാസില്‍, പാലക്കാട് ജില്ലാ കരിയര്‍ കോഡിനേറ്റര്‍ ഗണേഷ് എന്നിവര്‍ ക്ലാസ് നയിച്ചു. ചടങ്ങില്‍ മലപ്പുറം ജില്ലാ കരിയര്‍ കോര്‍ഡിനേറ്റര്‍ ഡോ. ഒി.പി ഷബീര്‍ സ്വാഗതവും കെ.അഭിലാഷ് നന്ദിയും പറഞ്ഞു.
 

date