Skip to main content

പാലിയേറ്റീവ് കെയര്‍ ദിനാചരണം ഇന്ന് ജില്ലാ തല ഉദ്ഘാടനവും റാലിയും സംഘടിപ്പിക്കും

'അന്തസുറ്റ പരിചരണം വീടുകളില്‍ തന്നെ' എന്ന സന്ദേശവുമായി ഇന്ന് (ജനുവരി 15) പാലിയേറ്റീവ് കെയര്‍ ദിനം ആചരിക്കും. ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനവും റാലിയും സംഘടിപ്പിക്കും.  മലപ്പുറം താലൂക്കാശുപത്രിയില്‍ നിന്നാരംഭിച്ച് ജില്ലാ പഞ്ചായത്തില്‍ സമാപിക്കുന്ന റാലി രാവിലെ ഒന്‍പതിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  എ.പി ഉണ്ണികൃഷ്ണന്‍ ഫ്‌ളാഗ് ഓഫ് ചെയ്യും.  തുടര്‍ന്ന് ജില്ലാ പഞ്ചായത്തില്‍ നടക്കുന്ന സെമിനാറും ജില്ലാതല ഉദ്ഘാടനവും പി.ഉബൈദുള്ള എം.എല്‍.എ   നിര്‍വഹിക്കും. സെമിനാറില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്  ജില്ലാ പഞ്ചായത്ത്  വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ വി.സുധാകരന്‍,  ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ: കെ.സക്കീന, എന്‍.എച്ച്.എം പ്രോഗ്രാം മാനേജര്‍ ഡോ.എ.ഷിബുലാല്‍ എന്നിവര്‍ പങ്കെടുക്കും.
 

date