Skip to main content

റോഡ് സുരക്ഷാവാരം  ജില്ലാതല പരിപാടികള്‍ക്ക് ഇന്ന് തുടക്കം

 

 റോഡ് സുരക്ഷ അതോറിറ്റിയും നാറ്റ് പാക്കും സംയുക്തമായി  സംസ്ഥാനമൊട്ടാകെ സംഘടിപ്പിക്കുന്ന മുപ്പത്തിയൊന്നാമത് റോഡ് സുരക്ഷാ വാരത്തിനോടനുബന്ധിച്ച്  ജില്ലയില്‍ ജനുവരി 15 മുതല്‍ 17 വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. വാരാചരണ പരിപാടിയുടെ ഭാഗമായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്കായി ഇന്ന്(ജനുവരി 15) രാവിലെ 9.30ന് ഹോട്ടല്‍ മലപ്പുറം ഡെലിഷ്യയില്‍ 'റോഡ് സേഫ്റ്റി ഫോര്‍ പ്രാക്ടീഷനേര്‍സ്' എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിക്കും. സെമിനാറില്‍ ജില്ലാ പൊലീസ് മേധാവി യു.അബ്ദുല്‍ കരീം മുഖ്യപ്രഭാഷണം നടത്തും. ദേശീയ പാത പി.ഡബ്ല്യൂ.ഡി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ മുഹമ്മദ് ഇസ്മായില്‍, നാറ്റ്പാക് വിദ്ഗ്ധരായ അരുണ്‍ ചന്ദ്രന്‍, വി.എസ് സഞ്ജയ് കുമാര്‍, എബിന്‍ സാം, എന്‍.ഐ.ടി പ്രൊഫസര്‍ ഡോ.എം.വി.എല്‍.ആര്‍ ആഞ്ജനേയുലു തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ സെമിനാര്‍ അവതരിപ്പിക്കും. 
ജനുവരി 16, 17 തീയതികളിലായി  ജില്ലയിലെ സ്‌കൂള്‍,കോളജ് വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് നാറ്റ്പാക് തയ്യാറാക്കിയ ഡോക്യുമെന്ററികളും പ്രദര്‍ശിപ്പിക്കും. മൂന്ന് ദിവസം നീണ്‍ു നില്‍ക്കുന്ന  പരിശീലന പരിപാടികളില്‍ റോഡ് സുരക്ഷാ ഡ്രൈവിങ് രീതികള്‍, മന:ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ വിദഗ്ദ്ധര്‍ ക്ലാസ് നയിക്കും.
 

date