Skip to main content

സൗജന്യ തയ്യല്‍ പരിശീലന കോഴ്‌സ്

സ്വയം തൊഴില്‍ പര്യാപ്തത പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി  നെഹ്‌റു യുവകേന്ദ്രയുടെയും കുന്നില്‍ യങ് ചലഞ്ചേഴ്‌സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ കാസര്‍കോട്  പുതിയ ബസ് സ്റ്റാറ്റാന്റിലെ ഹോറിസോണ്‍ കോച്ചിങ് സെന്ററില്‍ മൂന്നു മാസത്തെ സൗജന്യ തയ്യല്‍ പരിശീലന കോഴ്‌സ് സംഘടിപ്പിക്കും.15നും 29 നുമിടയില്‍ പ്രായമുള്ള യുവതി - യുവാക്കള്‍ക്ക് അപേക്ഷിക്കാം.താത്പര്യമുള്ളവര്‍ നുവരി  20 നകം ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍, നെഹ്‌റു യുവകേന്ദ്ര, സിവില്‍ സ്റ്റേഷന്‍, പി.ഒ വിദ്യാനഗര്‍, കാസര്‍കോട് - 671123 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.ഫോണ്‍:04994 255144, 9496008010

date