Skip to main content

മയക്കുമരുന്നു കച്ചവടം- വിവരം കൈമാറാം

ജില്ലയില്‍ വര്‍ധിച്ചുവരുന്ന മയക്കുമരുന്നു ഉപയോഗത്തിനെതിരെ ശക്തമായി നടപടി സ്വീകരിക്കുകയാണ് ജില്ലാ പോലിസ്. ജില്ലയില്‍ കോളേജുകളും മറ്റു സഥാപനങ്ങളും  കേന്ദ്രികരിച്ച് മയക്കുമരുന്നു കച്ചവടം നടത്തുന്ന കച്ചവടക്കാരുടെയും, ഏജന്റുമാരുടെയും വിവരം പോലിസ് ശേഖരിച്ചു വരുന്നു..രക്ഷിതാക്കള്‍ക്കോ,പൊതുജനങ്ങള്‍ക്കോ ്ഇത്തരം കച്ചവടത്തെക്കുറിച്ചും ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടേയോ മറ്റോവിവരം അറിയാമെങ്കെില്‍  അടുത്തുള്ള പോലിസ്‌സ്റ്റേഷനിലേക്കോ, നാര്‍ക്കോട്ടിക്ക് സെല്‍ഡി.വൈ.എസ്.പിയുടെ മൊബൈല്‍ നമ്പറായ 9497990144 ലേക്കോ വിളിച്ച് വിവരം കൈമാറാം.  ജില്ലയില്‍ ഗൂഢലക്ഷ്യത്തോടെ സാമൂദായിക ക്രമസമാധാനം തകര്‍ക്കുന്ന  രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍കൂടി  സന്ദേശങ്ങള്‍ കൈമാറുന്നവര്‍ക്കെതിരെയും പോലീസ് നിയമ നടപടി സ്വീകരിക്കും.

date