Post Category
വിജിലന്‍സ് കമ്മിറ്റിയില്‍ ലഭിച്ച പരാതികളില്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കും
ജില്ലാ വിജിലന്‍സ് കമ്മിറ്റി ത്രൈമാസ യോഗത്തില്‍ ഉന്നയിക്കപ്പെട്ട പരാതികളിന്മേല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കാന്‍ തീരുമാനമായി. കഴിഞ്ഞ യോഗത്തില്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ കൈയേറിയത് സംബന്ധിച്ചു വന്ന നാല് പരാതികളിന്മേല്‍ നടപടികള്‍ സ്വീകരിച്ചതായി എ.ഡി.എം ടി. വിജയന്‍ അറിയിച്ചു. റവന്യൂ വിഭാഗം, ജില്ലാ ആശുപത്രി, പഞ്ചായത്ത്, ബാങ്ക് എന്നീ വിഭാഗങ്ങളില്‍ നിന്നായി ഒന്‍പത് പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പരിശോധിച്ച് അന്വേഷണം നടത്താന്‍ കൈമാറി. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എ ഡി എം ടി.വിജയന്‍ അധ്യക്ഷനായി. പാലക്കാട് വി.എ.സി.ബി യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ ശശിധരന്‍, വിജിലന്‍സ് കമ്മിറ്റി അംഗങ്ങള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments