വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്: പട്ടികവര്‍ഗ്ഗവിദ്യാര്‍ഥികളെ തെരഞ്ഞടുക്കുന്നു
അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് പദ്ധതി പ്രകാരം 2020-21 അധ്യയനവര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിനായി ജില്ലാതലത്തില്‍ മാര്‍ച്ച് മാസം മത്സര പരീക്ഷ നടത്തുന്നു. നാലാം ക്ലാസ്സില്‍ പഠിക്കുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ഥികള്‍ക്കാണ് ഉച്ചക്ക് രണ്ടു മുതല്‍ നാല് വരെ പരീക്ഷ സംഘടിപ്പിക്കുന്നത്. വാര്‍ഷിക കുടുംബ വരുമാനം 50,000 രൂപയില്‍ കവിയാത്ത കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയില്‍ പങ്കെടുക്കാം.
പരീക്ഷയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ പേര്, രക്ഷിതാവിന്റെ പേര്, മേല്‍ വിലാസം, സമുദായം, വാര്‍ഷിക വരുമാനം, വയസ്സ്, പഠിക്കുന്ന സ്‌ക്കൂളിന്റെ പേരും ക്ലാസ്സും, ഫോണ്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ അപേക്ഷ സ്‌കൂള്‍ മേധാവിയുടെ ഒപ്പ് സഹിതം നിലമ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ഐ.ടി.ഡി.പി. ഓഫീസിലോ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ഫെബ്രുവരി അഞ്ചിനകം സമര്‍പ്പിക്കണം. തീയതി കഴിഞ്ഞ് ലഭിക്കുന്നതോ പൂര്‍ണ്ണ വിവരങ്ങള്‍ രേഖപ്പെടുത്താത്തതോ ആയ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ സ്‌കോളര്‍ഷിപ്പ് കൈപ്പറ്റുന്നതിന് മുമ്പായി ജാതി/വരുമാന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍ ഐ.ടി.ഡി.പി ഓഫീസര്‍ മുന്‍പാകെ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവ വാങ്ങുന്നതിനും പ്രത്യേക ട്യൂഷന്‍ നല്‍കുന്നതിനുള്ള ധനസഹായവും നല്‍കും. 10-ാം ക്ലാസ്സ് വരെയുള്ള പഠനത്തിന് പ്രതിമാസ സ്റ്റൈപ്പന്‍ഡും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് നിലമ്പൂര്‍ ഐ.ടി.ഡി.പി. ഓഫീസുമായോ നിലമ്പൂര്‍/എടവണ്ണ/പെരിന്തല്‍മണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുമായോ ബന്ധപ്പെടണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 04931 220315(ഐ.ടി.ഡി.പി),9496070368(നിലമ്പൂര്‍),9495070369(എടവണ്ണ),9496070400(പെരിന്തല്‍മണ്ണ).
- Log in to post comments