Skip to main content

ലൈഫ് മിഷന്‍-ജില്ല കുടുംബ സംഗമം ജനുവരി 25 ന് സംഘാടക സമിതി യോഗം ചേര്‍ന്നു

 

ലൈഫ് മിഷന്‍ സമ്പൂര്‍ണ പാര്‍പ്പിട പദ്ധതിയുടെ ജില്ലാതല പൂര്‍ത്തീകരണ പ്രഖ്യാപനവും കുടുംബ സംഗമവും ജനുവരി 25 ന് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടക്കും. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി ജില്ല പഞ്ചായത്ത് പ്രസിഡന്റ്  കെ.പി ഉണ്ണികൃഷ്ണന്റെ അധ്യക്ഷതയില്‍ സംഘാടക സമിതി യോഗം ചേര്‍ന്നു. പരിപാടി ഉന്നത വിദ്യാഭ്യസ വകുപ്പ് മന്ത്രി ഡോ:കെ.ടി ജലീല്‍ ഉദ്ഘാടനം ചെയ്യും. പി.ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാകും. ജില്ലയിലെ എം.പി മാര്‍, എം.എല്‍.എ മാര്‍ മറ്റ് ജനപ്രതിനിധികള്‍, ജില്ല കലക്ടര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാവും. 
പരിപാടിയുടെ ഭാഗമായി പദ്ധതി നിര്‍വഹണത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച തദ്ദേശ ഭരണ സ്ഥാപനങ്ങള്‍ക്ക് മൊമെന്റോ വിതരണം മെയ്യും. ജില്ലാതല സംഗമത്തിനുള്ള എല്ല ക്രമീകരണങ്ങളും പൂര്‍ത്തിയാതായി ലൈഫ് മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റിന്റെ ചേംബറില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍  ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്, ജില്ലാ കലക്ടര്‍, വിവിധ വകുപ്പുകളിലെ ജില്ല തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
 

date