കാര്‍ഷിക സ്ഥിതിവിവരക്കണക്ക് ശേഖരിക്കല്‍ പൊതുജനങ്ങള്‍ സഹകരിക്കണം
സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിന്റെ നേതൃത്വത്തില്‍ കാര്‍ഷികാനു ബന്ധ മേഖലയിലെ സംസ്ഥാന വരുമാന നിര്‍ണ്ണയത്തിനാവശ്യമായ പ്രധാനപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനായി കാര്‍ഷിക സ്ഥിതിവിവരക്കണക്ക് ശേഖരിക്കല്‍ (ഇ.എ.ആര്‍.എ.എസ്) എന്ന പേരില്‍ നടത്തുന്ന സര്‍വേയുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഉസ്മാന്‍ ഷെരീഫ് കൂരി അഭ്യര്‍ത്ഥിച്ചു. എല്ലാ ഗ്രാമ പഞ്ചായത്തുകളിലും കാലങ്ങളായി നടന്നു കൊണ്‍ിരിക്കുന്ന ഈ സര്‍വെകള്‍ക്ക് പൗരത്വ ഭേദഗതി നിയമവുമായി യാതൊരു ബന്ധവുമില്ലന്നും ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
കൂടാതെ നാഷണല്‍ സാമ്പിള്‍ സര്‍വെ, നിത്യോപയോഗ സാധനങ്ങളുടെ വിലശേഖരണം, കൃഷിചെലവ് സംബന്ധിച്ച വിവരശേഖരണം, മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ വിവരശേഖരണം, വ്യവസായ ഉല്‍പാദനം സംബന്ധിച്ച വിവരശേഖരണം, പ്രാദേശിക വികസനത്തിനാവശ്യമായ അടിസ്ഥാന സ്ഥിതി വിവരക്കണക്കുകളുടെ ശേഖരണം, വീട്ടുവാടക സര്‍വെ, തൊഴില്‍ ഘടനാ സര്‍വെ, കൃഷിയിടങ്ങളിലെ വിലശേഖരണം തുടങ്ങിയ നാടിന്റെ വികസനത്തിനും പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കും ആവശ്യമായ അടിസ്ഥാന സ്ഥിതിവിവരക്കണക്കു ശേഖരണവുമായി ബന്ധപ്പെട്ട് വകുപ്പിന്റെ നൂറോളം ജീവനക്കാര്‍ ജില്ലയില്‍ ഫീല്‍ഡ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു വരുന്നതായും അവരുമായി സഹകരിക്കണമെന്നും ഡെപ്യൂട്ടി ഡയറക്ടറുടെ അറിയിപ്പില്‍ പറയുന്നു.
- Log in to post comments