Skip to main content

മികച്ച സേവനവുമായി അദാലത്തില്‍ വിവിധ വകുപ്പുകളുടെ സ്റ്റാളുകള്‍

തൊടുപുഴ ചുങ്കം സെന്റ് മേരീസ് ചര്‍ച്ച് പാരിഷ് ഹാളില്‍ സംഘടിപ്പിച്ച തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ലൈഫ് ഗുണഭോക്തൃ കുടുംബ സംഗമത്തിന്റെ ഭാഗമായുള്ള അദാലത്തില്‍ 18 സര്‍ക്കാര്‍ വകുപ്പുകള്‍ സേവന സ്റ്റാള്‍ ഒരുക്കി. നിരവധിയാളുകള്‍ സ്റ്റാളുകളില്‍ നിന്നുള്ള സേവനം പ്രയോജനപ്പെടുത്തി. ആധാര്‍ രജിസ്ട്രേഷന്‍, പ്രധാന്‍മന്ത്രിയുടെ വിവിധ പദ്ധതികള്‍, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് അപേക്ഷ എന്നീ സേവനങ്ങളുമായി ഐ.ടി. വകുപ്പ് (അക്ഷയ കേന്ദ്രം), സൗജന്യ വൈദ്യ പരിശോധനയും രോഗപ്രതിരോധ കൗണ്‍സലിംഗും ആര്‍ദ്രം ജനകീയ പദ്ധതി കാമ്പയിനുമായി ആരോഗ്യ വകുപ്പ്, ഗുണഫോക്താക്കള്‍ക്ക് തൊഴില്‍ ദാന ലഭ്യത, തൊഴില്‍ കാര്‍ഡ് വിതരണം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കി മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഉദ്യോഗസ്ഥര്‍, പട്ടയം നല്‍കുന്നതിനുള്ള അപേക്ഷ സ്വീകരിക്കല്‍, സാക്ഷ്യപത്ര വിതരണം, സി.എം.ഡി.ആര്‍.എഫ്. അദാലത്ത് എന്നിവ വിശദീകരിച്ച് റവന്യൂ വകുപ്പ്, അംഗനവാടികളില്‍ പോകാത്ത കുട്ടികള്‍ക്കും കിടപ്പ് രോഗികള്‍ക്കും സഹായവുമായി വനിതാ ശിശു വികസന വകുപ്പ്, പശുവളര്‍ത്തല്‍, ക്ഷീരസംഘങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട സഹായങ്ങളുമായി ക്ഷീര വികസന വകുപ്പ്, വിവിധ പെന്‍ഷനുകള്‍ക്കും ജനന - മരണ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കും ഉടമസ്ഥാവകാശ സാക്ഷ്യപത്രം - സ്ഥിര താമസ സാക്ഷ്യപത്രം എന്നിവക്കുള്ള അപേക്ഷ സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ വകുപ്പ്, റേഷന്‍ കാര്‍ഡ് സംബന്ധിച്ച അപേക്ഷകള്‍ സ്വീകരിച്ചും നിര്‍ദ്ദേശങ്ങള്‍ നല്കിയും സിവില്‍ സപ്ലൈസ് വകുപ്പ്, സ്വയം തൊഴില്‍ പദ്ധതി രജിസ്ട്രേഷന്‍, ബോധവല്‍ക്കരണം, നൈപുണ്യ വികസനം എന്നിവയെ പരിചയപ്പെടുത്തി കുടുംബശ്രീ,  കൃഷി അറിവുകളും, കാര്‍ഷിക പെന്‍ഷനും വിശദീകരിച്ച് കൃഷി വകുപ്പ്, വിവിധ വകുപ്പുകള്‍ നല്‍കുന്ന സേവനകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ധനസഹായ പദ്ധതികള്‍ എന്ന പ്രസിദ്ധീകരണവും ലഘുലേഖകളും സൗജന്യമായി വിതരണം ചെയ്ത് പബ്ലിക് റിലേഷന്‍സ് വകുപ്പ്, വ്യവസായ വകുപ്പ്, ലീഡ് ബാങ്ക്, പട്ടികജാതി/ പട്ടികവര്‍ഗ്ഗ വകുപ്പ്, വ്യവസായ വകുപ്പ്, സാമൂഹ്യ നീതി വകുപ്പ്, ശുചിത്വ മിഷന്‍, ഗ്രാാമവികസന വകുപ്പ്, ബ്ലോക്ക് പഞ്ചായത്ത് സേവന കൗണ്ടര്‍  എന്നിങ്ങനെ വിവിധ വകുപ്പുകള്‍ തങ്ങളുടെ സേവന പദ്ധതികളുമായി അദാലത്തില്‍ പങ്കെടുത്തു.
 

date