Skip to main content

തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്; പരിശീലനം നടത്തി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്‍റെ വോട്ടര്‍ പട്ടിക  പുതുക്കല്‍ ജോലികള്‍ക്കായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുവേണ്ടി കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച ത്രിദിന പരിശീലന പരിപാടി സമാപിച്ചു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെയും നഗരസഭകളിലെയും ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍, അസിസ്റ്റന്‍റ് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍, ക്ലര്‍ക്കുമാര്‍  തുടങ്ങിയവര്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിയോഗിച്ച മാസ്റ്റര്‍ ട്രെയിനര്‍മാര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.  

കരട് വോട്ടര്‍ പട്ടിക ജനുവരി 20നും അന്തിമ വോട്ടര്‍ പട്ടിക ഫെബ്രുവരി 28നും പ്രസിദ്ധീകരിക്കും

date