Skip to main content

എന്‍ഡ്യൂറന്‍സ് ടെസ്റ്റ്

ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ കാറ്റഗറി 501/17, 200/18, 204/18, സിവില്‍ എക്‌സൈസ് ഓഫീസര്‍ (354/17) തസ്തികകളുടെ തെരഞ്ഞെടുപ്പിനുള്ള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് ജനുവരി 21, 22 തീയതികളില്‍ രാവില 6 മുതല്‍ കല്‍പ്പറ്റ മണിയംകോട് കരിങ്കുറ്റി റോഡില്‍ കെ.എസ്.ഇ.ബി. സബ് സ്റ്റേഷന്‍ മുതല്‍ കരിങ്കുറ്റി വരെയുള്ള ഭാഗത്ത് നടക്കും. അഡ്മിഷന്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ 20നകം ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടണം.  ഉദ്യോഗാര്‍ത്ഥികള്‍ കൃത്യ സമയത്ത് മുണ്ടേരി ജി.വി.എച്ച്.എസ്.എസില്‍ എത്തണമെന്ന് ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു.

date