Skip to main content

ഭവന നിര്‍മ്മാണം മാത്രമല്ല ലൈഫ് മിഷന്‍ ലക്ഷ്യമിടുന്നത്:  മാത്യു ടി തോമസ് എംഎല്‍എ

കേവല ഭവന നിര്‍മ്മാണം മാത്രമല്ല ലൈഫ് മിഷന്റെ ലക്ഷ്യമെന്ന് മാത്യു ടി തോമസ് എംഎല്‍എ പറഞ്ഞു. സെന്റ് ജോണ്‍സ് ബഥനി ഓര്‍ത്തഡോക്‌സ് പള്ളി ഓഡിറ്റോറിയത്തില്‍ മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ ലൈഫ് മിഷന്‍ കുടുംബസംഗമത്തോട് അനുബന്ധിച്ച് നടന്ന അദാലത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മറ്റ് ഭവന നിര്‍മ്മാണ പദ്ധതികള്‍ ഭവനങ്ങള്‍ നിര്‍മ്മിക്കുന്നതിനു മാത്രം ലക്ഷ്യം വയ്ക്കുമ്പോള്‍, ഗുണഭോക്താക്കള്‍ സ്വന്തമായി ഉപജീവനം നിര്‍വഹിക്കുന്നതിനും സമൂഹത്തിന്റെ നടത്തിപ്പില്‍ പങ്കാളിയാകുന്നതിനും സാമൂഹികക്ഷേമ പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കുന്നതിനും ഉതകുന്ന തരത്തിലുള്ള സുരക്ഷിതവും മാന്യവുമായ ഭവനങ്ങള്‍  ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ലൈഫ് മിഷനുള്ളത്.

നാടിന്റെ വളര്‍ച്ച അടയാളപ്പെടുത്തുന്നതു നാടിന്റെ പശ്ചാത്തല സൗകര്യ വളര്‍ച്ച മാത്രമല്ല ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുന്നതുകൂടിയാണ്. സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ചിരിക്കുന്ന നാലു മിഷനുകളും ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങളാണു നടത്തുന്നത്. ഈ  വര്‍ഷം ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മല്ലപ്പള്ളി ബ്ലോക്കില്‍ 38 കോടി രൂപയുടെ പ്രവര്‍ത്തനങ്ങളാണു നടത്തുകയെന്നും മാത്യു ടി തോമസ് എം എല്‍ എ പറഞ്ഞു.

date