Skip to main content

സേവനവും ബോധവല്‍ക്കരണവുമായി ആരോഗ്യവകുപ്പ്

മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ കുടുംബ സംഗമത്തില്‍ ആരോഗ്യവകുപ്പ് ഏര്‍പ്പെടുത്തിയ സേവനങ്ങളും ബോധവല്‍ക്കരണവും ശ്രദ്ധനേടി. മല്ലപ്പള്ളി താലൂക്ക് ആശുപത്രി ജീവനക്കാരാണ് ജീവിതശൈലി രോഗ നിയന്ത്രണവുമായി ബന്ധപ്പെട്ട രക്ത സമ്മര്‍ദം പരിശോധിക്കല്‍, രക്തത്തിലെ ഷുഗര്‍ പരിശോധന, ബോധവല്‍ക്കരണം ഉള്‍പ്പെടെ നടത്തിയത്. മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഒരു ഡോക്ടര്‍, ഒരു സ്റ്റാഫ് നേഴ്‌സ്, ഒരു ഡയറ്റിഷന്‍, ഒരു കൗണ്‍സിലര്‍ ഉള്‍പ്പെടെ 16 ജീവനക്കാരാണു കുടുംബ സംഗമത്തില്‍ പങ്കെടുത്തവര്‍ക്കായി സേവനത്തിനായി ഉണ്ടായിരുന്നത്. ജീവിത ശൈലി രോഗങ്ങള്‍ വരാതിരിക്കാന്‍ സമൂഹം എന്തെല്ലാം മുന്‍കരുതലെടുക്കണം, ആഹാരത്തില്‍ എന്തെല്ലാം ഉള്‍പ്പെടുത്തണം, എന്തെല്ലാം ഉപയോഗിക്കരുത് തുടങ്ങിയ വിവരങ്ങള്‍ അടങ്ങിയ ബോധവല്‍ക്കരണ പ്രദര്‍ശനം കുടുംബ സംഗമത്തിന്റെ ഭാഗമായി ഒരുക്കി. 

ഭക്ഷണത്തില്‍ വിഷരഹിതമായ പച്ചക്കറി വേവിക്കാതെ കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലതെന്നു പ്രദര്‍ശനം ബോധ്യപ്പെടുത്തുന്നു. ശരിയായ ആരോഗ്യത്തിന് ഇല ആഹാരം ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തണമെന്ന വിവരണങ്ങളും പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. കുട്ടികള്‍ക്ക് കൊടുക്കേണ്ടതും ഒഴിവാക്കേണ്ടതുമായ വിവിധ ഭക്ഷണ സാധനങ്ങളെകുറിച്ച് പ്രദര്‍ശനവും വിവരങ്ങള്‍ ബോഡുകളില്‍ രേഖപ്പെടുത്തി ബോധവാന്‍ന്മാരാക്കുകയും ചെയ്തു.

date