Skip to main content

ലൈഫ് കുടുംബസംഗമത്തില്‍ സൗജന്യ ജീവിതശൈലീ  രോഗനിര്‍ണ്ണയവുമായി ആരോഗ്യവകുപ്പ് 

തിരുവല്ല നഗരസഭയുടെ ലൈഫ്, പി.എം.എ.വൈ.(ജി) ഭവന പദ്ധതിയില്‍ വീട് നിര്‍മാണം പൂര്‍ത്തിയാക്കിയ ഗുണഭോക്താക്കളുടെ കുടുംബസംഗമത്തോടനുബന്ധിച്ച് ആരോഗ്യവകുപ്പിന്റെ സേവനം പ്രയോജനപ്പെടുത്തിയത് നൂറിലധികം ആളുകള്‍. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് സൗജന്യ വൈദ്യപരിശോധന, ജീവിതശൈലി രോഗ ബോധവത്കരണം എന്നീ സേവനങ്ങളാണ് ലഭ്യമായത്.

ഡോക്ടറുടേയും ഡയറ്റീഷന്റേയും ഉള്‍പ്പെടെ സേവനമാണ് ലഭ്യമായത്. തിരുവല്ല താലൂക്ക് ആശുപത്രിയിലെ ഡോക്ടറും സംഘവുമാണ് ആരോഗ്യവകുപ്പിന്റെ സ്റ്റാളിന് നേതൃത്വം വഹിച്ചത്.

ഡോ. മറിയാമ്മ, ഡയറ്റീഷന്‍ അനു ജോര്‍ജ്, സ്റ്റാഫ് നേഴ്‌സ് ഉല്ലാസ് മാധവന്‍, ഫാര്‍മസിസ്റ്റ് ആശാ വിനു, ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നേഴ്‌സുമ്മാരായ റോസമ്മ മാത്യു, വി.ഗീത, ആശാ വര്‍ക്കര്‍മാരായ സിന്ധുകുമാരി, വിജയ ലക്ഷമി മുരുകന്‍, റിന്‍സി മോള്‍ രഘു എന്നിവരടങ്ങിയ സംഘമാണ് രോഗനിര്‍ണ്ണയ ക്യാമ്പില്‍ സേവനമനുഷ്ടിച്ചത്.

date