Skip to main content

പാടശേഖര തണ്ണീർത്തട പുനരുദ്ധാരണം രണ്ടാംഘട്ട പദ്ധതി ആലോചനാ യോഗം 20 ന്

തൃശൂർ നിയോജക മണ്ഡലത്തിലെ പാട ശേഖരങ്ങളുടെ സംരക്ഷണ പുനരുദ്ധാരണ ആലോചനാ യോഗം ജനുവരി 20 ന് രാവിലെ 9.30 മണിക്ക് കുറ്റുമുക്ക് കസ്തൂർബാ സ്മാരക വായനശാലയിൽ കൃഷിവകുപ്പ് മന്ത്രി അഡ്വ വി എസ് സുനിൽകുമാറിന്റെ അധ്യക്ഷതയിൽ നടക്കും. തൃശൂർ കോർപ്പറേഷൻ പരിധിയിൽ വരുന്ന വിൽവട്ടം, വിയ്യൂർ, നെട്ടിശ്ശേരി എന്നീ വില്ലേജുകളിലെ എട്ടു പാടശേഖരങ്ങളിലെ ഗുണഭോക്താക്കളുടെ ആലോചനാ യോഗമാണ് നടക്കുക. ഈ പാടശേഖരങ്ങളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതിക്ക് ഒന്നാം ഘട്ടത്തിൽ മൂന്ന് കോടി അനുവദിച്ചിരുന്നു. രണ്ടാം ഘട്ടത്തിൽ 4.38 കോടിയുടെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് മുന്നോടിയായാണ് ഗുണഭോക്താക്കളുടെ ആലോചനാ യോഗം വിളിച്ചതെന്ന് ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ അറിയിച്ചു.

date