Skip to main content

ജി.വി. രാജ സ്പോർട്സ് സ്‌കൂൾ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു: തൃശ്ശൂരിൽ ട്രയൽസ് ഫെബ്രുവരി 5ന്

തിരുവനന്തപുരം ജി. വി. രാജ സ്പോർട്സ് സ്‌കൂൾ, കണ്ണൂർ സ്പോർട്സ് ഡിവിഷൻ എന്നിവിടങ്ങളിലേക്ക് 2020 - 2021 അധ്യയന വർഷത്തിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആറ്, ഏഴ്, എട്ട്, ഒമ്പത്, പ്ലസ് വൺ, വി.എച്ച്.എസ്.സി എന്നീ ക്ലാസ്സുകളിലേക്കാണ് പ്രവേശനം നടത്തുന്നത്. അത്‌ലറ്റിക്‌സ്, ബാസ്‌കറ്റ് ബോൾ, ഫുട്‌ബോൾ, വോളിബോൾ, ത്വയ്ക്കാൻഡോ, റസ്ലിംഗ്, ഹോക്കി, വെയ്റ്റ് ലിഫ്റ്റിങ്, ബോക്സിങ്, ജൂഡോ എന്നീ കായികയിനങ്ങളിൽ താല്പര്യമുള്ള കുട്ടികളെ തെരഞ്ഞെടുക്കുക എന്ന ലക്ഷ്യത്തോടെ യുവജന കാര്യാലയമാണ് ജില്ലാ തലത്തിൽ സെലക്ഷൻ സംഘടിപ്പിക്കുന്നത്.
താൽപര്യമുള്ളവർ ജനന തീയതി തെളിയിക്കുന്ന രേഖയും ജില്ലാ സംസ്ഥാന ദേശീയ മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള സർട്ടിഫിക്കറ്റുകളും ഫോട്ടോകളുമായി ബന്ധപ്പെട്ട ജില്ലകളിലെ സെലക്ഷൻ കേന്ദ്രങ്ങളിൽ നിശ്ചിത ദിവസം ട്രയലിന് ഹാജരാകുക. വിദ്യാർത്ഥികൾക്ക് ഓൺലൈനായും രജിസ്റ്റർ ചെയ്യും. gvrsportsschool.org/talenthunt എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്ത ശേഷം ഇമെയിലിൽ ലഭിക്കുന്ന വിവരങ്ങളുടെ കോപ്പി ഹാജരാക്കണം. ഓൺലൈനിലല്ലാതെ നേരിട്ടും അപേക്ഷിക്കാം.
2020 ജനുവരി 28 മുതൽ ഫെബ്രുവരി 14 വരെയാണ് സെലക്ഷൻ നടത്തുന്നത്. ഫെബ്രുവരി അഞ്ചിന് രാവിലെ എട്ടിന് തൃശൂർ ജില്ലയിലെ സെലക്ഷൻ ട്രയൽസ് നടക്കും. പങ്കെടുക്കുന്നവർ വി.കെ.എൻ.മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിച്ചേരണമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ അറിയിച്ചു.

date