Post Category
കെ-ടെറ്റ്: സർട്ടിഫിക്കറ്റ് പരിശോധന
2019 നവംബറിൽ നടന്ന കെ-ടെറ്റ് പരീക്ഷ വിജയിച്ചവരുടെ അസ്സൽ സർട്ടിഫിക്കറ്റ് പരിശോധന തിരുവനന്തപുരം ഗവ.എസ്.എം.വി ഹൈസ്‌കൂളിൽ 22 മുതൽ ആരംഭിക്കും. കാറ്റഗറി ഒന്നും നാലും വിഭാഗത്തിന് 22നും കാറ്റഗറി രണ്ടിന് 23നും കാറ്റഗറി മൂന്നിന് 24നുമാണ് പരിശോധന. 10.30 മുതൽ 3.30 വരെയാണ് പരിശോധന. സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റിന്റെയും (എസ്.എസ്.എൽ.സി മുതൽ) അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഹാൾടിക്കറ്റും ഹാജരാക്കണം.
പി.എൻ.എക്സ്.239/2020
date
- Log in to post comments