Skip to main content

നിർമാണത്തിൽ കൃത്രിമം കാണിക്കാത്ത കരാറുകാരുടെ സേവനം ഉറപ്പു വരുത്താൻ കഴിഞ്ഞു : മന്ത്രി ജി. സുധാകരൻ

 

നിർമാണത്തിൽ കൃത്രിമം കാണിക്കാത്ത കരാറുകാരുടെ സേവനം ഉറപ്പു വരുത്താൻ കഴിെഞ്ഞന്ന്  പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ. അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ നിർമ്മാണം പൂർത്തീകരിച്ച  വളഞ്ഞവഴി -അഴീക്കോടൻ റോഡിൻറെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
അഴിമതിരഹിതവും സുതാര്യവുമായ നിർമ്മാണം നടക്കുന്നതിനാൽ റോഡുകൾ ദീർഘനാൾ തകരാതെ നിലനിൽക്കും.

 പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ റോഡുകൾ  ഉന്നത നിലവാരത്തിൽ നിർമ്മിക്കാനും അറ്റകുറ്റപണികൾ നടത്താനും സംസ്ഥാന സർക്കാരിന് കഴിഞ്ഞുവെന്നും  മന്ത്രി ജി. സുധാകരൻ പറഞ്ഞു.  ഗ്രാമീണ റോഡുകൾ, തീരദേശ റോഡുകൾ എന്നിവയടക്കം അന്താരാഷ്ട്ര നിലവാരത്തിൽ നിർമ്മിച്ച് സഞ്ചാര യോഗ്യമാക്കുവാൻ ഈ സർക്കാരിന് കഴിഞ്ഞിട്ടുണ്ട്.   

അമ്പലപ്പുഴ കണക്ടിവിറ്റി റോഡ് പദ്ധതിയിൽ ഉൾപ്പെടുത്തി 2 കോടി രൂപ ചെലവഴിച്ച് ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ബിഎം & ബിസി നിലവാരത്തിലാണ് റോഡിന്റെ നിർമ്മാണം. അമ്പലപ്പുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. എം ജുനൈദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി. വേണുഗോപാൽ മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത്‌ അംഗം എ. ആർ കണ്ണൻ, അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ അഫ്സത്ത്, വൈസ് പ്രസിഡന്റ്‌ യു. രാജുമോൻ, ജനപ്രനിധികളായ യു. എം കബീർ, ഷിനോയ് മോൻ, ഷാജി പഴൂപറാലിൽ, ശ്രീജ ഗിരീഷ്, സ്വാഗത സംഘം ചെയർമാൻ എച്.സലാം,  എക്സിക്യൂട്ടീവ് എഞ്ചിനീയർ ബി. വിനു എന്നിവർ പ്രസംഗിച്ചു.

date