Skip to main content

പൾസ് പോളിയോ ഇമ്യൂണൈസേഷൻ: ജില്ലയിൽ 121,543 കുട്ടികൾക്ക് പോളിയോ വാക്സിൻ നല്കി.

ജില്ലയിൽ ഇന്ന് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയിൽ 121,543കുട്ടികൾക്കു പോളിയോ വാക്‌സിൻ നൽകി .ഇതിൽ അതിഥി സംസ്ഥാന തൊഴിലാളികളുടെ  682  കുട്ടികളും ഉൾപ്പെടുന്നു.

 പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പാലമേൽ കുടുംബാരോഗ്യകേന്ദ്രത്തിൽ  ജനുവരി 19 രാവിലെ 8 ന്  മാവേലിക്കര എംഎൽഎ ആർ .രാജേഷ് നിർവഹിച്ചു. പാലമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ഓമന വിജയൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാമെഡിക്കൽ ഓഫിസർ ഡോ .എൽ അനിതകുമാരി മുഖ്യപ്രഭാഷണം നടത്തി. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ രജനി ജയദേവ് പ്രതിജ്ഞ ചൊല്ലി കൊടുത്തു.

 ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ ഉണ്ണികൃഷ്ണൻ , ജില്ലാപഞ്ചായത്ത് അംഗം ബി .വിശ്വൻ ,ബ്ലോക്ക് പഞ്ചായത്ത് അംഗം  അനു ശിവൻ , ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ലളിത രവി , ഗ്രാമപഞ്ചായത്ത് അംഗം സുനി .കെ .സി , ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫിസർ ഡോ .പാർവതി പ്രസാദ് ,ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ സേതുമാധവൻ ,പാലമേൽ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ അനൂപ് ജി എസ്, ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.

ഡെപ്യൂട്ടി ജില്ലാമെഡിക്കൽ ഓഫിസർ ഡോ ദീപ്തി .കെ .കെ സ്വാഗതവും ജില്ലാ മാസ് മീഡിയ ഓഫിസർ സുജ പി എസ് നന്ദിയും പറഞ്ഞു.
നൂറനാട് അർച്ചന കോളേജ് ഓഫ് നഴ്സിംഗ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ബോധവൽക്കരണ സ്കിറ്റ് അവതരിപ്പിച്ചു.
ജില്ലയിൽ പ്രത്യേകം സജ്ജീകരിച്ച ബൂത്തുകളിലൂടെ 8മണി മുതൽ 5മണി വരെ കുഞ്ഞുങ്ങൾക്ക് വാക്‌സിൻ വിതരണം ചെയ്തു.

date