Skip to main content

കെട്ടിട നികുതി കുടിശിക ഈ മാസം അടയ്ക്കണം

 

ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിലും കെട്ടിട നികുതി പൂര്‍ണമായും പിരിച്ചെടുക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള പ്രത്യേക ക്രമീകരണങ്ങള്‍ നികുതിദായകര്‍ പ്രയോജനപ്പെടുത്തണമെന്ന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

എല്ലാ നികുതി ദായകരും 2019-20 വര്‍ഷത്തെ ആദ്യ അര്‍ധവാര്‍ഷിക നികുതി ഉള്‍പ്പെടെയുള്ള കുടിശിക ഈ മാസം തന്നെ അടച്ച്  കേരള പഞ്ചായത്ത് രാജ് നിയമം 210-ാം വകുപ്പ് പ്രകാരമുള്ള റവന്യൂ റിക്കവറി, ജപ്തി, പ്രോസിക്യൂഷന്‍ നടപടികളില്‍നിന്ന് ഒഴിവാകണം.

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള വാസഗൃഹങ്ങള്‍ക്ക് നികുതി ഒഴിവ് ലഭിക്കാത്തവര്‍ കുടിശിക അടച്ച് അപേക്ഷ  സമര്‍പ്പിച്ചാല്‍ വരും വര്‍ഷങ്ങളില്‍ നികുതി ഒഴിവാക്കുന്നതാണ്.

 

date