Skip to main content

കാസര്‍കോട് ജില്ലാ പഞ്ചായത്ത് ലൈഫ് കുടുംബ സംഗമം 25 ന്

ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ലൈഫ് മിഷന്‍ കുടുംബ സംഗമം ജനുവരി 25 ന്  കാസര്‍കോട് മുനിസിപ്പല്‍  ടൗണ്‍ ഹാളില്‍ നടക്കും.  സംഗമം റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. എന്‍.എ നെല്ലിക്കുന്ന് എം എല്‍ എ അധ്യക്ഷത വഹിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി വിശിഷ്ടാതിഥിയായിരിക്കും. ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബു റിപ്പോര്‍ട്ട് അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീര്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. നന്ദകുമാര്‍ എം.എല്‍.എമാരായ എം.സി. ഖമറുദ്ദീന്‍, കെ. കുഞ്ഞിരാമന്‍, എം. രാജഗോപാലന്‍, ജില്ലയിലെ ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത്, നഗരസഭാ  അദ്ധ്യക്ഷന്‍മാര്‍, സെക്രട്ടറിമാര്‍, നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ സംസാരിക്കും. ലൈഫ് മിഷന്‍ ഉദ്ദേശ്യം, ലക്ഷ്യം, സാക്ഷാത്കാരം എന്ന വിഷയത്തില്‍ വികസന ഉപദേഷ്ടാവ് സി.എസ് രഞ്ജിത് പ്രഭാഷണം നടത്തും. നന്ദി പറയും.

 സംഗമത്തില്‍ ജില്ലയിലെ 38 ഗ്രാമ  പഞ്ചായത്തിലും  മൂന്ന്  നഗരസഭകളിലും നിന്നായി 800 ഓളം ഗുണഭോക്താക്കളും ഗ്രാമസേവകന്മാരും പങ്കെടുക്കും. ഒരു വാര്‍ഡില്‍ നിന്നും ഒരു ഗുണഭോക്താവ് എന്ന രീതിയില്‍ ജില്ലയിലെ എല്ലാ ഗ്രാമ പഞ്ചായത്ത് , മുനിസിപ്പല്‍  വാര്‍ഡുകളില്‍  നിന്നും ഗുണഭോക്താക്കളുടെ പ്രാതിനിധ്യം ഉറപ്പാക്കും.

 ലൈഫ് മിഷന്‍ കുടുംബ സംഗമത്തില്‍ ഓരോ പഞ്ചായത്തിലെയും മികച്ച ഗുണഭോക്താവിനെ തെരഞ്ഞെടുത്ത് പുരസ്‌കാരം നല്‍കും. പഞ്ചായത്ത് ഭരണസമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുക്കുക.  ലൈഫ്        മിഷന്‍ പദ്ധതിയോട് അനുബന്ധിച്ച പ്രവര്‍ത്തനങ്ങള്‍  100 ശതമാനം പൂര്‍ത്തികരിച്ച പഞ്ചായത്തുകള്‍ക്കും പുരസ്‌കാരം നല്‍കും. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് മികച്ച പ്രവര്‍ത്തനം കാഴ്ച വെച്ച രണ്ട് നിര്‍വഹണ ഉദ്യോഗസ്ഥരെ കണ്ടെത്തി  ആദരി

date