Skip to main content
പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കുന്നു

പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം സംഘടിപ്പിച്ചു

പോളിയോ രോഗത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം സംഘടിപ്പിച്ചു. പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്റെ ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിച്ചു. ഗമദ അമലിന്റെ  മകളായ കാശ്‌വി  അമലിന് പോളിയോ തുള്ളിമരുന്ന് നല്‍കിയാണ് മന്ത്രി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചത്.
കോര്‍പറേഷന്‍ മേയര്‍ സുമ ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ് എന്നിവരും കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കി.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ കെ പി ജയബാലന്‍, വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, ഡെപ്യൂട്ടി ഡിഎംഒ ഡോ. എം കെ ഷാജ്, ജില്ലാ ആര്‍സിഎച്ച് ഓഫീസര്‍ ഡോ. പി എം ജ്യോതി, ജില്ലാ ആശുപത്രി പി പി യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ പ്രിയ, റോട്ടറി ക്ലബ് പ്രസിഡന്റ് വിവേക് സുരേഷ്, ഐഎപി കണ്ണൂര്‍ ബ്രാഞ്ച് പ്രസിഡന്റ് ഡോ. മുഹമ്മദ് ഇര്‍ഷാദ്, ഐഎംഎ കണ്ണൂര്‍ ബ്രാഞ്ച് പ്രസിഡന്റ് ഡോ. ബി വി ഭട്ട്, ജില്ലാ  എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ കെ എന്‍ അജയ്, ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ അബ്ദുള്‍ ലത്തീഫ് മഠത്തില്‍ എന്നിവര്‍ സംബന്ധിച്ചു.
സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങള്‍, അംഗണവാടികള്‍, സ്‌കൂളുകള്‍, സ്വകാര്യ ആശുപത്രികള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളം എന്നിവിടങ്ങിലായി 1955 ബൂത്തുകളില്‍ വച്ചാണ് പള്‍സ് പോളിയോ തുള്ളിമരുന്നുകള്‍ ജില്ലയില്‍ വിതരണം ചെയ്തത്. പള്‍സ് പോളിയോ ദിനത്തില്‍ തുള്ളി മരുന്ന് ലഭിക്കാത്ത കുട്ടികള്‍ക്ക് തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ വീടുകളില്‍ച്ചെന്നു തുള്ളിമരുന്ന് വിതരണം ചെയ്യും.

date