Post Category
പോലീസ് ക്വാര്‍ട്ടേഴ്സ് പൊളിക്കാന്‍ ലേലം
ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ അധീനതയില്‍ കരിമണ്ണൂര്‍ പോലീസ് സ്റ്റേഷന് പരിസരത്ത് സ്ഥിതി ചെയ്യുന്ന പഴയ പോലീസ് ക്വാര്‍ട്ടേഴ്സുകള്‍ പൊളിച്ച് നീക്കുന്നതിനായി ഫെബ്രുവരി 12 രാവിലെ 11ന് കരിമണ്ണൂര്‍ പോലീസ് സ്റ്റേഷന് വളപ്പില്‍ പരസ്യമായി ലേലം ചെയ്യും. കെട്ടിടം ഫെബ്രുവരി 10 വരെയുള്ള ഏതെങ്കിലും പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 4 വരെ കരിമണ്ണൂര്‍ സ്റ്റേഷന് ഹൗസ് ഓഫീസറുടെ മുന്‍കൂര്‍ അനുമതിയോടുകൂടി പരിശോധിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 04862 232354.
date
- Log in to post comments