Skip to main content

പദ്ധതി നിര്‍വ്വഹണത്തില്‍ കോട്ടയം ജില്ല ഒന്നാമത് 

 

വാര്‍ഷിക പദ്ധതി (2017-18) നിര്‍വ്വഹണത്തില്‍ കോട്ടയം ജില്ല ഒന്നാം സ്ഥാനത്ത്. സംസ്ഥാന തലത്തില്‍ 46.2 ശതമാനം ചെലവഴിച്ചാണ് ജില്ലാ ഒന്നാമതെത്തിയത്. ജില്ലയിലെ 89 തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്ന സമയപരിധിക്ക് ഉളളില്‍ തന്നെ വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി നിര്‍വ്വഹണം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ജില്ലാ ആസൂത്രണ സമിതി ചെയര്‍മാനുമായ സഖറിയാസ് കുതിരവേലി, ജില്ലാ കളക്ടറും ജില്ലാ ആസൂത്രണ സമിതി മെമ്പര്‍ സെക്രട്ടറിയുമായ ഡോ. ബി. എസ് തിരുമേനി, ജില്ലാ ആസൂത്രണ സമിതി കണ്‍വീനറായ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ടെസ് പി മാത്യു എന്നിവരുടെ നേതൃത്വത്തില്‍ നിരന്തരമായ  അവലോകനവും ഇടപെടലുകളുമാണ്  ജില്ലയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. 

 

ഗ്രാമ പഞ്ചായത്തുകള്‍ 54.86 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകള്‍ 43.94 ശതമാനവും നഗരസഭകള്‍ 36.47 ശതമാനവും ജില്ലാ പഞ്ചായത്ത് 27.35 ശതമാനവും ചെലവഴിച്ചു. ജിഎസ്ടി സംബന്ധിച്ച പ്രശ്നങ്ങള്‍, തദ്ദേശഭരണ സ്ഥാപനങ്ങളുടെ പ്രവൃത്തികള്‍ ഏറ്റെടുക്കുന്നതില്‍ കരാറുകാരുടെ ഭാഗത്ത് നിന്നുണ്ടായ പ്രശ്നങ്ങള്‍, പദ്ധതി വെറ്റിംഗിനുണ്ടായ കാലതാമസം, ട്രഷറി നിയന്ത്രണം എന്നിവയെല്ലാം മറി കടന്നു കൊണ്ടാണ് ജില്ലാ ഈ നേട്ടം കൈവരിച്ചത്. 

                                                      (കെ.ഐ.ഒ.പി.ആര്‍- 200/18) 

date