Skip to main content

കളക്‌ട്രേറ്റില്‍ മോക്ക് ഡ്രില്‍ നടത്തി

 

ജില്ലാ ഭരണകൂടത്തിന്റെ കീഴിലുളള ദുരന്ത നിവാരണ അതോറിറ്റിയും അഗ്നിശമനരക്ഷാസേനാ വിഭാഗവും ചേര്‍ന്ന് കളക്‌ട്രേറ്റില്‍ മോക്ക് ഡ്രില്‍ നടത്തി. അവിചാരിതമായി ഉണ്ടാകുന്ന ദുരന്തങ്ങള്‍ നേരിടുന്നതിന് ജീവനക്കാരെയും പൊതുജനങ്ങളെയും ബോധവത്കരിക്കുന്നതിന്റെ ഭാഗമായാണ് ഫയര്‍ ഇവാക്വേഷന്‍ നടത്തിയത്. ഉച്ചക്ക് രണ്ടുമണിക്ക് ആരംഭിച്ച മോക്ക് ഡ്രില്‍ ഒരു മണിക്കൂറോളം നീണ്ടു നിന്നു. ജില്ലാ കളക്ടര്‍ ഡോ.ബി.എസ് തിരുമേനിയും എഡിഎം കെ. രാജനും ഉള്‍പ്പടെ കളക്‌ട്രേറ്റിലെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ കളക്‌ട്രേറ്റ് വളപ്പില്‍ നടന്ന മോക്ക് ഡ്രില്ലില്‍ പങ്കാളികളായി. ഫയര്‍ അലാം കൊടുത്തു ഓഫീസുകളില്‍ നിന്ന് ജീവനക്കാരെ ഒഴിപ്പിച്ചതിനു ശേഷമായിരുന്നു വിവിധ രക്ഷാപ്രവര്‍ത്തനങ്ങള്‍ അഗ്നിശമനസേനാംഗങ്ങള്‍ വിശദീകരിച്ചത്. ഫയര്‍ റെസ്‌ക്യു എഡിഒ കെ.ആര്‍ ഷിനോജ്, സ്റ്റേഷന്‍ ഓഫീസര്‍ കെ. വി ശിവദാസന്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ അജിത്കുമാര്‍ പി.എന്‍ എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു രക്ഷാപ്രവര്‍ത്തനങ്ങള്‍              നടത്തിയത്. 

date