Skip to main content

എക്കോ ഡിജിറ്റല്‍ ജന്‍ വിജ്ഞാന്‍ വികാസ് യാത്ര  ഇന്ന്(31) ജില്ലയില്‍ പര്യടനം തുടങ്ങും

    തദ്ദേശഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ സര്‍ക്കാര്‍  ഏജന്‍സികളുടെ പങ്കാളിത്തത്തോടെ പി.എന്‍. പണിക്കര്‍  ഫൗണ്ടേഷന്‍ നയിക്കുന്ന 14-ാമത് എക്കോ ഡിജിറ്റല്‍ ജന്‍ വിജ്ഞാന്‍ വികാസ് യാത്ര ഇന്നും(31) നാളെയും(1) ജില്ലയില്‍ പര്യടനം നടത്തും. ഏനാത്ത് പഴയ ജംഗ്ഷനില്‍ രാവിലെ ഒന്‍പതിന് യാത്രയ്ക്ക് സ്വീകരണം നല്‍കും. ആന്റോ ആന്റണി എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, എഡിഎം കെ. ദിവാകരന്‍ നായര്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 
    ജില്ലയില്‍ ഏഴംകുളം, കൊടുമണ്‍, വള്ളിക്കോട്, ഓമല്ലൂര്‍, ഇലന്തൂര്‍, കോഴഞ്ചേരി, ഇരവിപേരൂര്‍, പുറമറ്റം, എഴുമറ്റൂര്‍, കുന്നന്താനം ഗ്രാമപഞ്ചായത്തുകളിലൂടെ യാത്ര കടന്നു പോകും.  ഗ്രാമസഭയുടെ മഹത്വം ജനങ്ങള്‍ക്കു  പകര്‍ന്നു നല്‍കുക, പങ്കാളിത്ത ജനാധിപത്യം ശക്തിപ്പെടുത്തുക, പുതിയ അറിവുകള്‍ പകരുക, വികസന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളെ പങ്കാളികളാക്കുക, ഗുണമേന്മയുള്ള ജീവിത നിലവാരം സൃഷ്ടിക്കുന്നതിന് വഴിയൊരുക്കുക, പൂര്‍ണവും സര്‍വതല സ്പര്‍ശിയുമായ വികസനം സാക്ഷാത്കരിക്കുക തുടങ്ങിയവയാണ് യാത്രയുടെ ലക്ഷ്യം. സ്വീകരണ യോഗങ്ങളില്‍ നല്ല പോസ്റ്റ്മാന്‍, നല്ല പാല്‍ വിതരണക്കാരന്‍, നല്ല ചുമട്ടു തൊഴിലാളി, നല്ല പോലീസുകാരന്‍, നല്ല ഓട്ടോറിക്ഷാ ഡ്രൈവര്‍, നല്ല ഗ്രാമസേവകന്‍, നല്ല ആരോഗ്യ പ്രവര്‍ത്തകന്‍, നല്ല വിദ്യാഭ്യാസ പ്രവര്‍ത്തകന്‍, നല്ല ജൈവ കര്‍ഷകന്‍ തുടങ്ങിയവരെ ആദരിക്കും. 
    ഇന്നു (31)രാവിലെ 11.30ന് കൊടുമണ്‍, ഉച്ചകഴിഞ്ഞ് രണ്ടിന് വള്ളിക്കോട്, വൈകുന്നേരം നാലിന് ഓമല്ലൂര്‍, 5.30ന് ഇലന്തൂര്‍ എന്നിവിടങ്ങളില്‍ യാത്ര എത്തും. നാളെ(1) രാവിലെ ഒന്‍പതിന് കോഴഞ്ചേരിയില്‍ ആരംഭിക്കും. 11.30ന് ഇരവിപേരൂര്‍, രണ്ടിന് പുറമറ്റം, വൈകിട്ട് നാലിന് എഴുമറ്റൂര്‍ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് വൈകുന്നേരം ആറിന് കുന്നന്താനത്ത് ജില്ലയിലെ പര്യടനം സമാപിക്കും. ജനുവരി 26ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്‌ളാഗ് ഓഫ് ചെയ്ത യാത്ര സംസ്ഥാനത്തെ 14 ജില്ലകളിലെ 140 ഗ്രാമപഞ്ചായത്തുകളില്‍  ബോധവത്കരണ പരിപാടികള്‍  നടത്തി മാര്‍ച്ച് ഒന്നിന് കാസര്‍ഗോഡ് സമാപിക്കും. സമാപന സമ്മേളനം തദ്ദേശ ഭരണ വകുപ്പ് മന്ത്രി ഡോ.കെ.ടി. ജലീല്‍ ഉദ്ഘാടനം ചെയ്യും.                                          

 

date