Skip to main content

 സൗജന്യമെഡിക്കല്‍ ക്യാമ്പ് നടത്തി

      ജില്ലാ ലേബര്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ മാണിക്കോത്ത് എംവിഎസ് ഓഡിറ്റോറിയത്തില്‍ ഇതര സംസ്ഥാന കുടിയേറ്റ തൊഴിലാളികള്‍ക്കായി  സൗജന്യ മെഡിക്കല്‍ ക്യാമ്പും   ബോധവല്‍ക്കരണ പരിപാടിയും സംഘടിപ്പിച്ചു.  അജാനൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ദാമോദരന്‍ ഉദ്ഘാടനം ചെയ്തു. അംഗം അബ്ദുള്‍ കരീം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ടി ഹമീദ്,  ആരോഗ്യ വകുപ്പ് ജീവനക്കാര്‍  സംബന്ധിച്ചു. അസി. ലേബര്‍ ഓഫീസര്‍ ഗ്രേഡ്-1  എം കേശവന്‍ സ്വാഗതവും എം ജയകൃഷ്ണ നന്ദിയും പറഞ്ഞു. കേരള സര്‍ക്കാര്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നടപ്പിലാക്കിയ സൗജന്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ ആവാസ് കാര്‍ഡ് ചടങ്ങില്‍ വിതരണം ചെയ്തു.   150 -ഓളം തൊഴിലാളികള്‍ ക്യാമ്പില്‍ പങ്കെടുത്തു.
 

date