Skip to main content
ദേവികുളം കുണ്ടളക്കുടി നിവാസി അഞ്ജലാ ദേവി മന്ത്രി ഇ. ചന്ദ്രശേഖരനിൽ നിന്നും പട്ടയം ഏറ്റു വാങ്ങുന്നു.

തലമുറകളുടെ  കാത്തിരിപ്പിനു വിരാമം, കുണ്ടളക്കുടി നിവാസികൾക്കു സാഫല്യം

 

 

ഒരു തുണ്ട് ഭൂമിയുടെ അവകാശിയാവാനായി തലമുറകളുടെ കാത്തിരിപ്പിനു വിരാമമിടുകയാണ് ദേവികുളം കുണ്ടളകുടി നിവാസികൾ. കുണ്ടളക്കുടി പഞ്ചായത്തംഗം എസ് എൻ കുമാറിന്റെ നേതൃത്വത്തിൽ ഏഴംഗ സംഘമാണ് തങ്ങളുടെ പട്ടയം വാങ്ങുവാൻ കട്ടപ്പനയിലെ ജില്ലാ മെഗാ പട്ടയമേളയിൽ എത്തിയത്. 

2001 മുതൽ പട്ടയം ലഭിക്കുന്നതിനായി പലവിധ ഓഫീസുകൾ കയറി ഇറങ്ങി. ഈ സർക്കാരിനോട് അത്യധികം നന്ദിയും അതിലേറെ സന്തോഷവും ഉണ്ടെന്നു കുണ്ടളക്കുടി നിവാസിയും ഊരുകൂട്ടം പ്രസിഡന്റുമായ  കന്തസാമി പറഞ്ഞു. ഇവിടെ വരുമ്പോൾ പത്തു ഏക്കറോളം സ്ഥലമുണ്ടായിരുന്നു. ശേഷം മക്കൾക്ക് ഒക്കെ നൽകി. ഇപ്പൊ കൈവശം പട്ടയം ലഭിച്ചിരിക്കുന്നത് അഞ്ചു സെന്റിനാണ്. കുണ്ടളക്കുടിയിലെ  അമരാവതി, ദേവരാജ്, ചിന്നസാമി, കന്തസാമി, രാമൻ, ചന്ദ്രാദേവി, അഞ്ജലാ ദേവി എന്നീ ഏഴു കുടുംബങ്ങൾക്കാണ് പട്ടയം ലഭിച്ചത്.  ഇവരുടെ മക്കൾക്കും മറ്റുമായി ഇനി 32 കുടുംബങ്ങൾക്ക് സ്ഥലം കണ്ടെത്തി പട്ടയം നൽകാമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്നും കന്തസാമി പറഞ്ഞു. 

date