Skip to main content
ജില്ലാ കളക്ടർ എച്ച് ദിനേശൻ വകുപ്പിന്റെ പ്രസിദ്ധീകരണം ഏറ്റു വാങ്ങുന്നു.

ഇൻഫർമേഷൻ പബ്ലിക്  റിലേഷന്‍സ് വകുപ്പിന്റെ സ്റ്റാൾ 

കട്ടപ്പനയിൽ സംഘടിപ്പിച്ച മെഗാ പട്ടയമേളയോടനുബന്ധിച്ച്  ഇൻഫർമേഷൻ പബ്ലിക്  റിലേഷന്‍സ് വകുപ്പിന്റെ സ്റ്റാൾ 

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധയമായി.  ജില്ലാ കളക്ടർ എച് ദിനേശന് പുസ്തകങ്ങൾ കൈമാറി വിതരണത്തിന് തുടക്കമിട്ടു.   സർക്കാരിന്റെ വിവിധ സേവനങ്ങളെ വിവരിക്കുന്ന പുസ്തകം. വകുപ്പിന്റെ പ്രതിമാസ വാരികകളായ സമകാലീന ജനപഥം, കേരള കാളിങ്, പൊതുജനങ്ങൾക്കായുള്ള ധനസഹായ പദ്ധതികൾ  വിവരിക്കുന്ന പുസ്തകം, തുടങ്ങി സംസ്ഥാന സർക്കാരിന്റെയും ഇൻഫർമേഷൻ വകുപ്പിന്റെയും പുസ്തകങ്ങളാണ് വിതരണം ചെയ്തത്.

ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ. സതീഷ് കുമാറിന്റെ നേതൃത്വത്തിൽ ജീവനക്കാരായ ജി മണിലാൽ, ജോർജ് എ. എസ്, രാഹുൽ രാജേന്ദ്രൻ,  തുടങ്ങിയവരാണ് പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്തത്. 

date