Skip to main content

 കുട്ടികളുടെ സംരക്ഷണം :പരിശീലനംനല്‍കി

      വനിതാ ശിശു സംരക്ഷണ വകുപ്പിന് കീഴില്‍ നടപ്പിലാക്കി വരുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്നവര്‍ക്ക് പരിശീലനം നല്‍കി.
       സര്‍ക്കാര്‍ സര്‍ക്കാരേതര സംവിധാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ബാല സംരക്ഷണ സ്ഥാപനങ്ങള്‍, ഓര്‍ഫനേജുകള്‍, ഹോസ്റ്റലുകള്‍, ഷെല്‍ട്ടര്‍ ഹോമുകള്‍, നിര്‍ഭയ ഹോമുകള്‍ എന്നിവയുടെ നടത്തിപ്പുകാര്‍ക്കും ജീവനക്കാര്‍ക്കും കുട്ടികളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ് ലൈന്‍, ചൈല്‍ഡ് പ്രൊട്ടക്ട് ടീം, ഹെല്‍ത്ത് ലൈന്‍, കേരളം മഹിളാ സംഖ്യ സൊസൈറ്റി, മറ്റു സന്നദ്ധ സംഘടനയിലെ സന്നദ്ധ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് വേണ്ടിയാണ്  ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തില്‍ പരിശീലനം സംഘടിപ്പിച്ചത്.
      കുട്ടികളുടെ ശ്രദ്ധയും സംരക്ഷണവും ഉറപ്പുവരുത്തുന്നതിന് നടപ്പിലാക്കുന്ന ബാലനീതി നിയമം, കുട്ടികളെ ലൈംഗിക അതിക്രമങ്ങളില്‍ നിന്നും സംരക്ഷിക്കുന്നതിനുള്ള പോക്‌സോ നിയമം, കുട്ടികളുടെ അവകാശങ്ങള്‍, കുട്ടികള്‍ക്ക് വേണ്ടി നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ എന്നീ വിഷയത്തില്‍ ക്ലാസെടുത്തു. കണ്ണൂര്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മെമ്പര്‍ വിജയരാജന്‍ പി സി, കാസര്‍കോട് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ പ്രൊട്ടക്ഷന്‍ ഓഫിസര്‍ എ ജി ഫൈസല്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. 
     ഹോസ്ദുര്‍ഗ് സബ് ഇന്‍സ്‌പെക്ടര്‍ എന്‍ പി രാഘവന്‍ പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു.  ജില്ലാ ശിശു സംരക്ഷണ ഓഫിസര്‍ പി ബിജു  അധ്യക്ഷത വഹിച്ചു. ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ പ്രൊട്ടക്ഷന്‍ ഓഫിസര്‍ ശുഹൈബ് കെ സ്വാഗതവും കൗണ്‍സിലര്‍ നീതു കുര്യാക്കോസ് നന്ദിയും പറഞ്ഞു. ശോഭ എം എ, രേഷ്മ പി കെ, സുനിത ബി, സന്ധ്യ മാധവന്‍ ശരത് കുമാര്‍ പി എസ് എന്നിവര്‍ നേതൃത്വം നല്‍കി.
 

date